AI girlfriend
Headlines

കുറ്റിക്കാട്ടൂരിൽ ലീഗ് പ്രാദേശിക നേതാവിന് പോലീസ് മർദ്ദനം; പരാതിയിൽ നടപടിയെടുത്തില്ല , പോലീസ് മുറ വീണ്ടും ചർച്ചയാവുന്നു.

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ മുസ് ലിം യത്തീംഖാനയുമായി ബന്ധപ്പെട്ട് ഉണ്ടായ അവകാശ തർക്കത്തെ തുടർന്ന് പോലീസ് കാവലിൽ നടന്ന അധികാര കൈമാറ്റത്തിനിടയിൽ മുസ് ലിം ലീഗ് പ്രാദേശിക നേതാവ് ചാലിയിറക്കൽ മാമുക്കോയയെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ യാതൊരു നടപടിയുംഎടുത്തില്ലന്ന് ചൂണ്ടിക്കാട്ടി അധികാരികൾക്ക് വീണ്ടും പരാധി നൽകി മാമുക്കോയ . 2023 ഡിസംബർ 23 നാണ് തൊട്ടടുത്ത ബീലൈൻ കമ്പസിൽനിന്നും പിടിച്ചു കൊണ്ടുവന്നു യതീംഖാന കാമ്പസിൽ വെച്ച് മാമുക്കോയയെ പോലിസ് പരസ്യമായി മർദ്ദിച്ചത്. മെഡിക്കൽ കോളേജ് അസി: കമ്മീഷണർ…

Read More

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തുവയസുകാരി തൻഹ ഷെറിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സ്കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു തൻഹ ഷെറിനെ കാണാതായത്. മാതാവിനും ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാനെത്തിയ തൻഹ കടവിലെ പാറയിൽ നിന്നും തെന്നി വീണ് ചുഴിയിൽപ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. കൂടെ പുഴയിൽ വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

Read More

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 12 പേർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Read More

പോലീസ് മുറ വെളിപ്പെടുത്തലുമായി എസ്.എഫ് ഐ മുൻ ജില്ല പ്രസിഡണ്ട്,

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ്‌ ജയകൃഷ്ണൻ തണ്ണിത്തോട്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു.ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചെന്നും ജയകൃഷ്ണൻ ആരോപിച്ചു. കോന്നി മുൻ സിഐയും ആലപ്പുഴ ഡിവൈഎസ്പിയുമായ മധു ബാബുവിനെതിരെയാണ് ആരോപണം. ആറുമാസം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More

ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ.

ന്യൂഡൽഹി∙ ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ’ സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 74 വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഒളിക്ക്യമാറയും ഇയാളിൽനിന്നു കണ്ടെടുത്തു. കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാർക്കറ്റിലൂടെ പോകുമ്പോൾ ഒരാൾ തീരെ വലുപ്പം…

Read More

ഗുണ്ടാസ്റ്റേഷൻ;കുന്നംകുളം സ്റ്റേഷനിലെ മർദന ദൃശ്യത്തിനു പിന്നാലെ പീച്ചി സ്റ്റേഷനിലും പൊലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത്.

പട്ടിക്കാട് (തൃശൂർ) ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദന ദൃശ്യത്തിനു പിന്നാലെ കേരളത്തെ ഞെട്ടിച്ച് പീച്ചി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണു സംഭവത്തിനു പിന്നിൽ. ഹോട്ടൽ ജീവനക്കാർ തന്നെ മർദിച്ചതായി പാലക്കാട് വണ്ടാഴി സ്വദേശി പരാതിപ്പെട്ടിരുന്നു. സ്റ്റേഷനിലെത്തിയ ഹോട്ടൽ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയും അന്നത്തെ എസ്‍എച്ച്ഒ പി.എം.രതീഷിന്റെ…

Read More

തിഹാര്‍ ജയിലില്‍ കഴിയുന്ന  ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട്.

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന  ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട് തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാര്‍ട്ടി (എഐപി) വക്താവ് പറഞ്ഞു. കശ്മീരി തടവുകാരുടെ സെല്ലുകളില്‍ മനപ്പൂര്‍വ്വം ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍പ്പിച്ചുകൊണ്ട് തിഹാര്‍ ജയിലധികൃതര്‍ അക്രമത്തിന് വഴിയൊരുക്കുന്നുവെന്ന് എഐപി ആരോപിച്ചു. അത്ഭുതകരമായിട്ടാണ് റാഷിദ് രക്ഷപ്പെട്ടതെന്നും എഐപി പറഞ്ഞു. എച്ച്‌ഐവി ബാധിതരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ഇവര്‍. മനപ്പൂര്‍വ്വം കശ്മീരി തടവുകാര്‍ക്കൊപ്പം ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. തിഹാര്‍ ജയിലിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങള്‍ കഴിഞ്ഞ…

Read More

കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു.

കോഴിക്കോട്:കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയ തൻഹ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനാഗങ്ങളും ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.പുഴയിലെ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞത് തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട് .സ്കൂബാ…

Read More

കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉൾപ്പെട്ട നാലുപൊലീസുകാർക്ക് സസ്‌പെൻഷൻ.

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉൾപ്പെട്ട നാലുപൊലീസുകാർക്ക് സസ്‌പെൻഷൻ.ഉത്തരമേഖല ഐജിയുടേതാണ് നടപടി. പൊലീസുകാർക്ക് സസ്‌പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു. എസ്‌ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അതേസമയം, പൊലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നടപടി സ്വീകരിച്ചുവെന്നത് തടസ്സമാകില്ലെന്ന് നിയമോപദേശത്തിൽ വ്യക്തമായിരുന്നു. പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ച്…

Read More

കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി മട്ടന്നൂർ പുഴയിൽ വീണു. തിരച്ചിൽ തുടരുന്നു.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയാ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. അതെസമയം കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം…

Read More