AI girlfriend
Headlines

യുപിഐ പണമിടപാടുകളുടെ പരിധി ഉയര്‍ത്തി; മാറ്റം സെപ്തംബര്‍ 15 മുതല്‍ 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും.

ന്യൂഡല്‍ഹി | യുപിഐ വഴിയുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ മാറ്റം സെപ്തംബര്‍ 15ന് നിലവില്‍ വരും.നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന…

Read More

വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) നിര്യാതനായി .

വെളളിപ്പറമ്പ്:വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) 98 നിര്യാതനായി ഭാര്യ സൈനബ ,മക്കൾ – സൈറ ,സൈമ സഫീന.മരുമക്കൾ: സലീം കൂളിമാട് ,ഫിറോസ് മാങ്കാവ്,ഇഖ്ബാൽ കത്ത റമ്മൽ, മയ്യത്ത്നമസ്കാരം ഇന്ന് ( തിങ്കൾ)ഉച്ചക്ക് 1 മണിക്ക് വെള്ളിപറമ്പ് ജുമാഅത്ത് പള്ളിയിൽ

Read More

ജനകീയ മുഖം നഷ്ടപ്പെട്ട് കേരള പോലീസ് , പിണറായി പ്രതിക്കൂട്ടിൽ.

തിരുവനന്തപുരം : പോലീസിന് ജനകീയ മുഖം നഷ്ടപ്പെടുന്നു. പോലീസിന്റെ ക്രൂരതകൾ സിപിഎം പ്രവർത്തകർ പോലും വെളിപ്പെടുത്തിയതിനാൽ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് കേരള പോലീസ്. കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും ‘ഏമാൻ’മാരുടെ ക്രൂരമർദ്ദനം പുറത്തുവന്നതോടെ ജനകീയമുഖം നഷ്ടപ്പെട്ടകേരള പൊലീസ് സർക്കാരിൻ്റെ പ്രതിഛായക്ക് കോട്ട മേല്ലിച്ചു എന്ന അഭിപ്രായമാണ് സി.പി.എം. ന് ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരക്കാരെ സംരക്ഷിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന ആശങ്ക ഭരണ കക്ഷികളിലും ശക്തമാണ്. മദ്ധ്യസ്ഥ…

Read More

കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ചു.

കാസർകോട്: (www.10visionnews.com )  ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ച. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരക്കാണ് അപകടം. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

കേന്ദ്രസർക്കാറിന്റെ നികുതിയിളവ് പ്രഖ്യാപനം വാഹന മേഖലയിൽ വിലകുറച്ച് കമ്പനികൾ.

ന്യൂ​ഡ​ൽ​ഹി: കേന്ദ്രസർക്കാറിന്റെ നികുതിയിളവ് പ്രഖ്യാപനം വാഹന മേഖലയിൽ വിലകുറച്ച് കമ്പനിക ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി)​യി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെയാണ് മിക്ക മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും വി​ല കു​റ​ച്ച​താ​യി ഇന്ത്യൻ നിർമാതാക്കളായ മഹീന്ദ്രയും ടാറ്റയും നേരത്തെ പ്രഖ്യാപനം നടത്തി. ജി.എസ്.ടിയിലെ ഇളവുകൾ പ്രകാരം ജാപ്പനീസ് വാഹനനിർമാതാക്കളായ ടോയോട്ടയും അവരുടെ മോഡലുകളിൽ വില കുറച്ചതായി അറിയിച്ചിട്ടുണ്ട്. ജി.എസ്.ടി ഏകീകരണം അനുസരിച്ച് വില കുറയുന്ന കാർ മോഡലുകൾ Also Read – വാഹന വില കുറച്ച് ടാറ്റയും ഹ്യുണ്ടായിയും മഹീന്ദ്ര ബൊലേറോ/നിയോ -1.27…

Read More

പാമ്പിനെ അകറ്റാൻ ഇവ നട്ടു പിടിപ്പിച്ചാൽ മതി.

പാമ്പ് കടിയേറ്റ് വർഷത്തിൽ 6000 പേർ മരിക്കുന്നുണ്ടന്നാണ് കണക്ക്.ഗ്രാമ – നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും കാണുന്ന ഒന്നാണ് പാമ്പ്. ഏറ്റവും കൂടുതൽ പാമ്പുകൾ കാണപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചിനുള്ളിൽ ഇന്ത്യയുണ്ട്. അതിൽ തന്നെ നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ കേരളത്തിലും ഉണ്ട്. അതിൽ വിഷമുള്ള പാമ്പുകളും വിഷം ഇല്ലാത്ത പാമ്പുകളുമുണ്ട്. പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. വിഷമുള്ള പാമ്പുകൾ കടിച്ചാൽ ജീവൻ വരെ അപകടത്തിലാകും. അതിനാൽ പാമ്പിനെ കാണുമ്പോൾ തന്നെ ഓടിരക്ഷപ്പെടാനാണ് പലരും നോക്കുന്നത പാമ്പുകള്‍ക്കിടയിലെ ‘കലിപ്പന്‍’; പക്ഷേ…

Read More

പരാതിയുമായെത്തിയ യുവതിയെ നിരന്തരം മെസേജ് അയച്ചു ശല്യപെടുത്തിയ പോലീസുകാരന് സസ്പെൻഷൻ.

തിരുവല്ല :പരാതിയുമായെത്തിയ യുവതിയെ നിരന്തരം മെസേജ് അയച്ചു ശല്യപെടുത്തിയ പോലീസുകാരന് സസ്പെൻഷ. അടൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സുനിലിനാണ് സസ്‌പെന്‍ഷന്‍. 2022 നവംബറില്‍ തിരുവല്ലയില്‍ വച്ചുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സുനിലിന് പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. പിന്നീട് ഇയാൾ വാട്‌സാപ്പിലൂടെ യുവതിക്ക് നിരന്തരം മെസേജ് അയയ്ക്കുകയായിരുന്നുവെന്നാണ് പരാതി. സുനിലിന്റെ ശല്യം മൂലം വലഞ്ഞ യുവതി ഇയാൾക്കെതിരേ തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സുനിലിനെതിരെ കേസ് എടുത്തു. യുവതിയെ നിരന്തരമായി മെസേജ്…

Read More

പ്രമുഖ പലസ്തീനിയന്‍ പണ്ഡിതനും, എഴുത്തുകാരനും, കവിയുമായ ഉമര്‍ ഹര്‍ബ് കടുത്ത പോഷകാഹാരക്കുറവ് മൂലം അന്തരിച്ചു.

ഗസ്സ :പ്രമുഖ പലസ്തീനിയന്‍ പണ്ഡിതനും, എഴുത്തുകാരനും, കവിയുമായ ഉമര്‍ ഹര്‍ബ് കടുത്ത പോഷകാഹാരക്കുറവ് മൂലം വ്യാഴാഴ്ച അന്തരിച്ച. ഇസ്രായേലിന്റെ ഗാസ മുനമ്പിലെ ഉപരോധവും, ക്ഷാമവും കാരണം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം അല്‍-യൗം അല്‍-സാബിയയുടെ റിപ്പോര്‍ട്ടനുസരിച്ച്, നേരത്തെ തന്നെ കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യം ഇസ്രായേലിന്റെ ഉപരോധവും, പോഷകാഹാരക്കുറവും വൈദ്യസഹായത്തിന്റെ അഭാവവും മൂലം ഗുരുതരമായി വഷളായിരുന്നു. ഗസയിലെ പലസ്തീന്‍കാരെ പലായനത്തിന് നിര്‍ബന്ധിക്കാന്‍ ഇസ്രായേല്‍ പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് മതിയായ ഭക്ഷണവും മരുന്നും…

Read More

ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസർ പ്രദേശത്ത് വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ.

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസർ പ്രദേശത്ത് വിദേശ വനിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ തന്നെ കൊലപാതകമാണെന്നാണ് നിഗമനം. രാവിലെ ആറുമണിയോടെയാണ് ഡൽഹി–ജയ്പൂർ ഹൈവേയിൽ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ആഫ്രിക്കൻ വംശജയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയ്യാൻ സാധിച്ചിട്ടില്ല.അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഇതോടെ ബലാൽസംഗത്തിന് ശേഷം കൊലപ്പെടുത്തിയതാകാമെന്ന സംശയം ശക്തമായി.

Read More

കുന്ദമംഗലത്തും പോലീസ് മുറ, ദൃശ്യങ്ങൾക്കായി യുവാവ് കാത്തിരിക്കുന്നത് 5 വർഷം.

കോഴിക്കോട്:പൊലീസ് സ്റ്റേഷനിലെ മർദനമുറകൾ വെളിച്ചത്ത് വരുന്നത് ഇരകൾക്ക് ആശ്വാസമാകുന്നു പലരും നീതി പീഠത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കുന്ദമംഗലത്ത് പോലീസ് മർദ്ദനം നേരിട്ടതിൻ്റെ ദൃശ്യങ്ങൾക്കായി അഞ്ചുവർഷമായി കാത്തിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉബൈദ്. പൊലീസ് മർദനമേറ്റ ഉബൈദിനെ സഹായിക്കാനെത്തിയ പൊതു പ്രവർത്തകനെതിരെ പൊലീസിനെ മർദിച്ചതിനും മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസിലും നിർണായക തെളിവാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെന്നാണ് പരാതിക്കാർ പറയുന്നത്. സഹോദരനും തനിക്കും സദാചാര ഗുണ്ടകളിൽ നിന്ന് മർദനമേറ്റത് പരാതിപ്പെടാനാണ് ഉബൈദ് പതിമംഗലം…

Read More