AI girlfriend
Headlines

വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു

വടകര’:വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയിൽവെ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വച്ചാണ് നായ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവരെ വടകര ഗവൺമെൻ്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ എന്‍.ഐ.എക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി എന്‍.ഐ.എ കോടതി റദ്ദാക്കി

കൊച്ചി:പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ എന്‍.ഐ.എക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി എന്‍.ഐ.എ കോടതി റദ്ദാക്ക കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് നടപടി. 2022ല്‍ പാലക്കാട് ശ്രീനിവാസന്‍ വധക്കേസിന് പിന്നാലെ കണ്ടുകെട്ടിയ സ്വത്തുവകകളാണ് നടപടിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ തിരുവനന്തപുരം ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം ഫൗണ്ടേഷന്‍, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.ഡി.പി.ഐ ദല്‍ഹി ഓഫീസ്, കാസര്‍ഗോട്ടെ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. ദേശവിരുദ്ധ…

Read More

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചു

ന്യൂഡൽഹി:രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ച . 51.50 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1580 രൂപയായി . 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ജൂലൈ 1 ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികള്‍ കുറച്ചിരുന്നു.നേരത്തെ, ജൂണിൽ ഏകദേശം 24, രൂപയും ഏപ്രിലിൽ 41, രൂപയും ഫെബ്രുവരിയിൽ ഏഴ് രൂപയും കുറച്ചിരുന്നു.

Read More

യെമനിന്റെ തലസ്ഥാനമായ സനയിലെ ഐക്യരാഷ്ട്രസഭാ ഓഫീസുകള്‍ ആക്രമിച്ച് ഹൂത്തി വിമതര്‍.

സന: യെമനിന്റെ തലസ്ഥാനമായ സനയിലെ ഐക്യരാഷ്ട്രസഭാ ഓഫീസുകള്‍ ആക്രമിച്ച് ഹൂത്തി വിമതര്‍ 11 ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ഹൂത്തികള്‍ ബലപ്രയോഗത്തിലൂടെ ഓഫീസുകളില്‍ പ്രവേശിക്കുകയും യു.എന്‍ സ്വത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞ ഹൂത്തികള്‍ തലസ്ഥാനത്തെ മറ്റ് യു.എന്‍ ഓഫീസുകളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ യെമനിലെ ഹൂത്തികള്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൂത്തികള്‍ ഐക്യരാഷ്ട്രസഭാ ഓഫീസുകളില്‍…

Read More

മദമിളകിയ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.

ആലപ്പുഴ: ( www.10visionnews.com ) ഹരിപ്പാട് മദമിളകിയ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.ഇടപ്പോൺ സ്വദേശി മുരളീധരൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്.മദപ്പാടിലായിരുന്ന ആനയെ തളയ്ക്കാനാണ് മുരളി എത്തിയത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രൂരതക്കിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി മാനസികനില തകര്‍ന്ന നിലയിലാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പദ്മ.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രൂരതക്കിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി മാനസികനില തകര്‍ന്ന നിലയിലാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പദ്മ പെണ്‍കുട്ടി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ പല നാളായെന്നും, പ്രതീക്ഷിച്ചതിനേക്കാള്‍ തകര്‍ന്നനിലയിലാണ് താനവളെ കണ്ടതെന്നും ലക്ഷ്മി പദ്മ ന്യൂസ് മലയാളം ചാനലിലൂടെ വെളിപ്പെടുത്തി. അശാസ്ത്രീയമായ ഗര്‍ഭഛിദ്രം പെണ്‍കുട്ടിയില്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ പെണ്‍കുട്ടിയെ മനോവിഷമത്തിലാക്കുന്നുണ്ട്. പരാതിക്കാരിയായ യുവതിക്ക് എതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ, ഉപദ്രവിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെയും ന്യൂസ് മലയാളം…

Read More

തപാൽ ഉരുപ്പടികൾ അയക്കാൻ നാളെ മുതൽ ചെലവേറും.

ന്യൂഡൽഹി:തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ നാളെ മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില കൂടുന്നത്. ഇനി മേൽവിലാസക്കാരനും രജിസ്‌ട്രേഡ് തപാൽ അയക്കാൻ സ്പീഡ് പോസ്റ്റിനെ ആശ്രയിക്കണം. രജിസ്‌ട്രേഷനോടുകൂടിയ സ്പീഡ് പോസ്റ്റ്’ ആണ് നാളെ മുതൽ നിലവിൽ വരുന്നത്. ഫലത്തിൽ സ്പീഡ് പോസ്റ്റിന്റെയും രജിസ്‌ട്രേഡ് പോസ്റ്റിന്റെയും നിരക്കുകൾ ഉപഭോക്താവ് കൊടുക്കേണ്ടിവരും. നിലവിൽ സ്പീഡ് പോസ്റ്റിന് 41.30 രൂപയും രജിസ്‌ട്രേഡ് തപാലിന് 26 രൂപയുമാണ് അടിസ്ഥാന നിരക്ക്….

Read More

കോടതി നൽകിയ നിരപരാധിത്വം അവർ മരണാനന്തരമായി വായിച്ചത് അൻസാരിയുടെ ഖബറിടത്തിൽ .. അപൂർവ്വ കാഴ്ചയായി ഖബറിടം….

മുംബൈ: നിരപരാധിയാണെന്ന് നിയമ വ്യവസ്ഥക്ക് ബോധ്യം വരും മുമ്പ് ജയിലിൽ കിടന്ന് ജീവൻ വെടിഞ അൻസാരിക്ക് നിരപരാധിത്വം തെളിയിക്കാൻ ആറടി മണ്ണിൽ അടങേണ്ടി വന്നു. ഈ നിരപരാധിത്വം അവർ മരണാനന്തരമായി വായിച്ചത് കോടതി കുറ്റവിമുക്തനാക്കപ്പെട്ട അൻസാരിയുടെ ഖബറിടത്തിൽ ‘ ഒരു അപൂര്‍വ കാഴ്ചയായിരുന്നു ഇന്ന് (ഞായർ) നാഗ്പൂരിലെ ജരിപത്ക ഖബര്‍സ്ഥാനിൽ കണ്ടത്. 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കമാൽ അഹമ്മദ് അൻസാരിയുടെ ഖബറിടമായിരുന്നു അത്. അദ്ദേഹത്തിന്റെ മക്കളും ബന്ധുമിത്രാദികളും അവിടെക്ക് എത്തിയത് ഒരു കോടതി വിധി…

Read More

ആത്മഹത്യ വിവരം പോലീസ്സ്റ്റേഷനിൽ വിളിച്ച്അറിയിച്ച് യുവതി. കയറിൽ തൂങ്ങി നിൽക്കുന്ന യുവതിയെ രക്ഷിച്ച് പോലീസ്

ബാലുശ്ശേരി: ആതുഹത്യ വിവരം പോലീസ്സ്റ്റേഷനിൽ വിളിച്ച്അറിയിച്ച് യുവതി പോലീസ് എത്തിയപ്പോൾ കണ്ടത് കയറിൽ തൂങ്ങി നിൽക്കുന്ന അമ്മയും പരിഭ്രമിച്ചു നിൽക്കുന്ന കുട്ടിയും. ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ബാലുശ്ശേരി പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ലഭിച്ചത്പു തുജീവൻ. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് ബാലുശ്ശേരി പൊലിസ് സ്റ്റേഷനിലെ ജിഡി ചാർജ് ഗോകുൽരാജിന് പയ്യോളി പൊലിസ് സ്റ്റേഷനിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചത്. ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിക്കാൻ പോകുന്നു എന്നായിരുന്നു സന്ദേശം. സ്ത്രീ തന്നെയാണ് ഇക്കാര്യം…

Read More

ഭാര്യയെയും മക്കളെയും കാണാതായ സംഭവത്തിൽ ചോദ്യംചെയ്ത ഭർത്താവ് ജീവനൊടുക്കിയ നിലയിൽ ,പോലീസിനെതിരെ കുടുംബം.

പത്തനം തിട്ട:തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്‍റെ ജേഷ്ഠ സഹോജരന്‍റെ ഭാര്യ നീതു മനോജ് ആരോപിച്ചു. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് രാത്രി വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. പലദിവസം ഇത്തരത്തിൽ പൊലീസ് മാനസികമായി അനീഷിനെ പീഡിപ്പിച്ചു. ഇതിന്‍റെ മനോവിഷമത്തിലാണ് അനീഷ് ജീവനൊടുക്കിയതെന്നും…

Read More