AI girlfriend
Headlines

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ.

തൃശൂർ:സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ.തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ ഓണാഘോഷം നാളെ നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ശബ്ദ സന്ദേശം പുറത്തുവന്നതിനെ തുടർന്ന് വിമർശനം ശക്തമായിരുന്നുഇതിനെ തുടർന്നാണ് നടപടി

Read More

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി.

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി പാലക്കാട് സ്വദേശിയായ യുവതിയാണ്‌ പരാതി നൽകിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയത്. ഇരയുടെ പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകിആർഎസ്എസ് ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് .

തിരുവനന്തപുരം: (www.10visionnews.com) സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച. കാസർകോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമാണ് മഴ. വരും ദിവസങ്ങളിലും മഴ കനത്തേക്കും കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ അലർട്ടുകൾ ശ്രദ്ധിക്കുക: കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ,…

Read More

സമരം 200-ാം ദിവസം , ആശമാർക്ക് ആശ്വാസമായി ഓണറേറിയം കൂട്ടാൻ ശിപാർശ.

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാൻ ശിപാർശ. ഓണറേറിയം 10,000 ആയി വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം കൂട്ടാനും ശിപാർശയുണ്ട്. പ്രശ്‌നങ്ങൾ പഠിച്ച വിദഗ്ദ സമിതി റിപ്പോർട്ടിലാണ് ശിപാർശയുള്ളത്. സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ആം ദിവസത്തിലേക്കെത്തി.

Read More

ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സിനൊപ്പം ഇനി തുടരാനാവില്ല. റോയിട്ടേഴ്സ് ഫോട്ടോ ജേർണലിസ്റ്റ് വലേരി സിങ്ക്.

ലണ്ടന്‍: ഗാസയില്‍ ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സുള്‍പ്പെടെയുളള പാശ്ചാത്യ മാധ്യമങ്ങളെ വിമര്‍ശിച്ച് റോയിട്ടേഴ്‌സിലെ ഫോട്ടോ ജേർണലിസ്റ്റായിരുന്ന വലേരി സിങ്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വലേരിയുടെ വിമർശനം. ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കുന്ന റോയിട്ടേഴ്‌സിനൊപ്പം ഇനി തുടരാനാവില്ലന്നും പലസ്തീനില്‍ തുടരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഇതെങ്കിലും ചെയ്യണമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ സ്വന്തം ജീവനക്കാരുടെ ജീവനുപോലും വില നല്‍കുന്നില്ലെന്നും അവരെ യുദ്ധമുഖത്ത് ഉപേക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.   ഓഗസ്റ്റ് 10-ന് ഇസ്രയേല്‍ ഗാസ സിറ്റിയില്‍…

Read More

ഗുരുതര പെരുമാറ്റദൂഷ്യ പരാതിയെ തുടര്‍ന്ന് ചവറ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി: ഗുരുതര പെരുമാറ്റദൂഷ്യ പരാതിയെ തുടര്‍ന്ന് ചവറ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍ വി.ഉദയകുമാറിനെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. പരാതികളുടെയും, കൊല്ലം ജില്ല ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി. പരാതിക്ക് പിന്നാലെ ഉദയകുമാറിനെ എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ജഡ്ജി വി. ഉദയകുമാറിനെതിരെ യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ ജഡ്ജിയെ…

Read More

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനു പിന്നാലെ വൻ ഗതാഗത കുരുക്ക്.

​കോഴിക്കോട്:  വീണ്ടും ചുരത്തിൽ ഗതാഗത തടസ്സം.താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനു പിന്നാലെ വൻ ഗതാഗത കുരുക്ക്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ചുരം ഒമ്പതാം വളവ് വ്യൂ​പോയന്റിനടുത്ത് മണ്ണും പാറക്കൂട്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. നിലവിൽ ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം ഗതാഗതം നിലച്ചിരിക്കുകയാണെന്നു ദൃസാക്ഷികൾ അറിയിച്ചു. പൊലീസി​​ന്റെയും ഫയർഫോഴ്സി​ന്റെയും നേതൃത്വത്തിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മരങ്ങൾ മുറിച്ച് മാറ്റിയും മണ്ണ് നീക്കം ചെയ്തുമാണ് തടസ്സം നീക്കുന്നത്. യാത്രക്കാർ മറ്റു ചുരം…

Read More

അതിര്‍ത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ള ആസൂത്രണത്തിന്റെ ഭാഗമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ള ആസൂത്രണത്തിന്റെ ഭാഗമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.അതിര്‍ത്തികളിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഭൗമപരമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് കരുതരുതെന്നും, ഇത് ബോധപൂര്‍വമായ ഒരു ആസൂത്രണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി ജില്ലകളിലെ കളക്ടര്‍മാരോട് അനധികൃത- മതപരമായ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും അമിത് ഷാ ആവശ്യപ്പെട്ടു. കയ്യേറ്റങ്ങള്‍…

Read More

ഗസ്സയിൽ പട്ടിണി മരണം 303 , ഇസ്റാഈൽ ക്രൂരതയിൽ 75 ഫലസ്ഥീനി കൾ കൊല്ലപ്പെട്ടു.

ഗസ്സ :ഇസ്റാഈൽ ക്രൂരതയിൽ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേർ പട്ടിണി കിടന്നു മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ 2023 ഒക്ടോബർ 7 മുതൽ പട്ടിണി കിടന്ന് മരിച്ചവരുടെ ആകെ എണ്ണം 117 കുട്ടികളടക്കം 303 ആയി ഉയർന്നു. ഇതിനിടയിൽ ഭക്ഷണത്തിന് കാത്തു നിന്ന 17 പേർ ഉൾപ്പെടെ കുറഞ്ഞത് 75 പലസ്തീനികൾ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി മന്ത്രാലയം പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലും സമീപത്തുള്ള എൽ-ബിറേയിലും ഇസ്രായേൽ സൈന്യം…

Read More

പൂജ നടത്തിയിട്ടും ബാധ ഒഴിയാത്തതിന് പൂജാരിയെ കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍.

പാലക്കാട് :   പൂജ നടത്തിയിട്ടും ബാധ ഒഴിയാത്തതിന് പൂജാരിയെ കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് വീഴുമല ക്ഷേത്ര പൂജാരി സുരേഷിനാണ് മര്‍ദ്ദനമേറ്റത്. ഇരട്ടക്കുളം കൃഷ്ണന്‍ (54), മക്കളായ രജിന്‍ (24), വിപിന്‍ (21), കൃഷ്ണന്റെ സഹോദരി ഭര്‍ത്താവ് പരമന്‍ (51) എന്നിവരാണ് പൂജാരിയെ മര്‍ദ്ദിച്ചത്. മാനസികമായ പ്രശ്നങ്ങളുള്ള യുവതിക്ക് ബാധയേറ്റതാണെന്ന് ഒഴിപ്പിക്കാമെന്നും പറഞ്ഞ് സുരേഷ് പണംവാങ്ങി പൂജ നടത്തിയിരുന്നു. എന്നാല്‍ പൂജയ്ക്കു ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്നങ്ങള്‍ മാറിയില്ല. ഇതുചോദ്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍ എത്തിയതോടെ…

Read More