AI girlfriend
Headlines

ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്ഷാമവും പോഷകാഹാരക്കുറവും മൂലം 10 പട്ടിണി മരണങ്ങൾ, 51 പേരെ ഇസ്റാഈൽ വധിച്ചു.

ഗസ്സ :കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ക്ഷാമവും പോഷകാഹാരക്കുറവും മൂലം 10 പട്ടിണി മരണങ്ങ റഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെ യ്തു രണ്ട് കുട്ടികളും ഉൾപ്പെടുന്നു, ഇതോടെ പട്ടിണിയുമായി ബന്ധപ്പെട്ട ആകെ മരണങ്ങളുടെ എണ്ണം 313 ആയി, അതിൽ 119 പേർ കുട്ടികളാണ്.ബുധനാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ സൈന്യം 51 പലസ്തീനികളെ കൊലപ്പെടുത്തി, ഇതിൽ സഹായത്തിനായി കാത്തിരുന്ന 12 പേരും ഉൾപ്പെടുന്നു.ഗാസ നഗരം പിടിച്ചെടുക്കാനുള്ള നീക്കത്തിൽ ഇസ്രായേൽ അതിശക്തമായ ശക്തി പ്രയോഗിക്കുന്നുണ്ടെന്നും ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് മുഴുവൻ…

Read More

26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

താമരശ്ശേരി : ( www.10visionnews.com)  താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവി രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്. പാറയും മണ്ണുമടക്കം നീക്കം ചെയ്തശേഷം റോഡിലെ ചെളി ഫയര്‍ഫോഴ്സ് വെള്ളം ഒഴിച്ച് നീക്കം ചെയ്തു. ഇന്നലെ വൈകിട്ട് 7. 10…

Read More

ലൈംഗിക ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് സന്ദീപ് വാര്യർ.

കാസര്‍കോട് | പീഡനാരോപണത്തിനിരയായ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുയെന്ന് പരാതി. ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും എന്നാൽ കൃഷ്ണകുമാര്‍ ആ നിയമം ലംഘിച്ചുവെന്നും ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും കോൺഗ്രസ്സ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്ണകുമാര്‍ വിശദാംശങ്ങൾ പുറത്തുപറഞ്ഞത്. പോലീസ് ക്രിമിനൽ കേസ് എടുക്കണം. മിനി കൃഷ്ണകുമാറിന്‍റെ ജീവിതം തകർക്കരുതെന്ന് പിതാവ് പറഞ്ഞത് കൊണ്ടാണ് ആദ്യം കേസ് ഒതുങ്ങി…

Read More

നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന്പിന്നാലെ; തിരച്ചില്‍ തുടരുന്നു.

ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയുംചെയ്ത കേസില്‍ നടി ലക്ഷ്മിമേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. കേസില്‍ മൂന്നുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ഈ സംഘത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മിമേനോനെ ഇതുവരെ പിടികൂടാനായിട്ടില്ല. അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. അതിനിടെ, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാര്‍ തടയുന്നതിന്റെയും പരാക്രമം കാട്ടുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. “ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരുബാറില്‍വെച്ച് ലക്ഷ്മിമേനോനും സംഘവും ഐടി ജീവനക്കാരനും…

Read More

ഷാഫി പറമ്പില്‍ എം പി യുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

കോഴിക്കോട്: ഷാഫി പറമ്പില്‍ എം പി യുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അതേസമയം,…

Read More

മണ്ണഞ്ചേരി വയോധിക വധം; നിരപരാധിയായ അബൂബക്കറിന് ജാമ്യം,

ആലപ്പുഴ: അമ്പലപ്പുഴ ഒറ്റപ്പനയില്‍ ഹംലത്ത് എന്ന മധ്യവയസ്സായ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നിരപരാധിയായ മണ്ണഞ്ചേരി സ്വദേശിയും ഒറ്റപ്പന ജുമാമസ്ജിദിലെ ജീവനക്കാരനുമായിരുന്ന ‘ പോലിസ്“ റിമാന്‍ഡ് ചെയ്തിരുന്നു. അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കോടതിയില്‍ പോലിസിന്റെ വാദങ്ങള്‍ പൊളിഞ്ഞു. അബൂബക്കറിന് വേണ്ടി അഡ്വ: കെ നജീബ് ഹാജരായി, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തില്‍ തിടുക്കത്തില്‍ പ്രതിയെ പിടിച്ചു എന്ന് വരുത്തി തീര്‍ത്ത് സ്ഥാനമാനങ്ങളും പ്രശസ്തിയും നേടുന്നതിന് വേണ്ടി ചെയ്ത പ്രവര്‍ത്തനമാണ് ഒരു നിരപരാധിക്ക് കൊലക്കേസില്‍ അഴിയെണ്ണേണ്ടി…

Read More

ഗസ്സയിൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തക മറിയം അബു ദഖ തന്റെ മകന് അയച്ച ഹൃദയ കുറിപ്പ്.

ഗസ്സ :ഗൈത്, നീ ഉമ്മയുടെ ഹൃദയവും ആത്മാവും ആണ്. എന്നെ ഓർത്ത് നീ കരയാതെ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് എന്റെ ആഗ്രഹം, അങ്ങനെ ചെയ്താൽ എനിക്ക് സന്തോഷത്തോടെ തുടരാനാകും. എപ്പോഴും എനിക്ക് അഭിമാനം കൊടുക്കുന്നവനായി, കഠിനാധ്വാനം ചെയ്യുന്നവനായി, മികവുറ്റവനായി, കഴിവുള്ളവനായി നീ മാറണം. നീ വിജയിക്കുന്നവനാകണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ മകനെ, നീ ഒരിക്കലും എന്നെ മറക്കരുതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ചെയ്തതെല്ലാം, നിന്നെ സന്തോഷിപ്പിക്കാനും, സന്തോഷത്തോടെയും https://www.facebook.com/share/v/1CJq5Bx1Uc/ സൗകര്യത്തോടെയും ജീവിക്കാനുമായിരുന്നു. നിനക്കായി എല്ലാം…

Read More

സൗദിയിൽ ഇന്ത്യൻ യുവതി മന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി.

ദമാം:സന്ദർശക വീസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി പൊലീസ് കസ്റ്റഡയിൽ. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) ആണ് തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ക്രൂരമായി കൊലപ്പെടുത്തിയത്. ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടികളുടെ…

Read More

കോഴിക്കോട് ഊർക്കടവ് കവണക്കല്ല്പാലത്തിൽ കാർ മറിഞ്ഞു വൻ ദുരന്തം ഒഴിവായി.

ഊർക്കടവ് :കോഴിക്കോട് ഊർക്കടവ് കവണക്കല്ല്പാലത്തിൽ കാർ  മറിഞ്ഞു വൻ ദുരന്തം ഒഴിവായി പാലത്തിൻ്റെ കൈവരി തകർത്ത വാഹനം പാലത്തിലേക്ക് തന്നെ മറിയുകയായിരുന്നു. കൈവരിയിൽ ഇടിച്ച് കാർ പുഴയിലേക്ക് വീഴാതിരുന്നത് കൊണ്ടാണ് ദുരന്തം ഒഴിവായത്. കാറിലുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ച ഒരു മണിയോടെ യാണ് മറിഞ്ഞത്. എടവണ്ണപ്പാറയിൽ നിന്ന്കോഴിക്കോട് ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽ പ്പെട്ടത് അപകടത്തിൽപ്പെട്ടത്.

Read More

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ.

തൃശൂർ:സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ.തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ ഓണാഘോഷം നാളെ നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ശബ്ദ സന്ദേശം പുറത്തുവന്നതിനെ തുടർന്ന് വിമർശനം ശക്തമായിരുന്നുഇതിനെ തുടർന്നാണ് നടപടി

Read More