AI girlfriend
Headlines

തലപ്പാടിയില്‍ അമിതവേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തലപ്പാടി | കേരള- കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ അമിത വേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർ മരിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. കർണാടക സർക്കാർ ബസാണ് അപകടം വരുത്തിയത്. ബസിടിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും ബസ് കാത്തിരുന്ന രണ്ട് പേരുമാണ് മരിച്ചത്. ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിതവേഗത്തിലെത്തുകയായിരുന്നു. റോഡരികില്‍…

Read More

ഭൂമി വാക്കുന്നതിൽ മതം ;വ്യത്യസ്ത മതങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പോലിസ് അനുമതി നിര്‍ബന്ധമാക്കി അസം സര്‍ക്കാര്‍.

ഗുവാഹത്തി: വ്യത്യസ്ത മതങ്ങളിലെ വ്യക്തികള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് പോലിസ് അനുമതി നിര്‍ബന്ധമാക്കി അസം സര്‍ക്കാര്‍. അസം പോലെ സെന്‍സിറ്റീവായസംസ്ഥാനങ്ങളിലെഇത്തരം ഭൂമി ഇടപാടുകള്‍ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ശുപാര്‍ശ വന്നാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അക്കാര്യം റെവന്യു വകുപ്പിനെ അറിയിക്കണം. റെവന്യുവകുപ്പിലെ നോഡല്‍ ഓഫിസര്‍ അത് പോലിസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അയക്കും. തട്ടിപ്പ്, ഭീഷണി, നിയമവിരുദ്ധത, കള്ളപ്പണം തുടങ്ങിയ കാര്യങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. പിന്നീട് ഭൂമി…

Read More

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി.

കൊച്ചി: വ്യക്തികളുടെ സ്വകാര്യതകൾ പ്രചരിപ്പിക്കുന് കേസിൽ സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണക്കോടതികള്‍ക്ക് ചുമതലയുണ്ട്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് നിരീക്ഷണം.

Read More

കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.

കുവൈത്ത് സിറ്റി: (10visionnews.com) കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരാണ്. ഹൈദരാബാദ് സ്വദേശിയും കുവൈത്ത് യൂണിവേഴ്സിറ്റി ജീവനക്കാരനുമായ സയ്യിദ് അക്ബർ അലി, ബെംഗളൂരു സ്വദേശി മൂസ അലി, ഉത്തർപ്രദേശ് സ്വദേശി പർവേശ് അഹ്മദ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. പാക് സ്വദേശി ഇഷാഖ് ഷിറാജിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ മറ്റു യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

താമരശ്ശേരി ചുരം വീണ്ടും വാഹന ഗതാഗതം നിരോധിച്ചു

ലക്കിടി: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നു. ഇതേതുടർന്ന് ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി.വൈ.എസ്.പി സുഷീർ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴി യാത്രക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാൽ,…

Read More

രണ്ട് ദിവസവും കൂടി മഴ തുടരും, ഇന്നും നാളെയും തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: (10visionnews.com)  വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ…

Read More

സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിനായി ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന, ഒന്നും കണ്ടെത്താനായില്ല.

കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച് കൊടുത്തത്. ബുധനാഴ്ച രാവിലെ 9 മണിക്കാണ് ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചത്. നിഖിൽ ചൂണ്ടിക്കാണിച്ച സ്ഥലത്തായിരുന്നു പരിശോധന നടത്തിയത്. വെള്ളം നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് മൃതദേഹം താഴ്ത്തിയത്. രണ്ട് ഫയർഫോഴസ്…

Read More

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: (10visionnews.com) കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒളവണ്ണ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി. ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്.ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്ത്ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം: പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്ത്ക്രൈംബ്രാഞ്ച’. ഇതിന്പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. . മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. രാഹുലിന്റെ മൊഴിയടക്കം ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും. സ്ത്രീകളെ…

Read More

‘നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ.

തിരുവനന്തപുരം:(www.10visionnews.com) നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ പോലീസാണെന്ന് വിശ്വസിപ്പിച്ച് വ്യാവസായികളെ തട്ടിക്കൊണ്ടുപോയത്. പാറശ്ശാല പോലീസാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര സ്വദേശി അഭിരാം, കുന്നത്തുകാൽ സ്വദേശി ബിനോയ്, നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എസ്. ഗോപൻ, ഉദിയൻകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരാണ് പിടിയിലായത്. മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുവരെയും ചങ്ങലകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

Read More