AI girlfriend
Headlines

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം.u

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍…

Read More

ഡൽഹിയിൽ നടക്കുന്ന ദേശീയ തൽ സൈനിക് ക്യാമ്പിൻ്റെ ഫൈനൽ മത്സരങ്ങളിലേക്ക നവനീത് പങ്കെടുക്കും

വഴക്കാട്: വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റായ നവനീത്. എൻ (9 M) തൽ സൈനിക് ക്യാമ്പിന്റെ (TSC) ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. ബറ്റാലിയൻ – ജില്ലാ – സംസ്ഥാനതല മത്സരങ്ങളിൽ റൈഫിൾ ഷൂട്ടിംഗിൽ 70 ദിവസങ്ങളിലായി നടന്ന ഏഴു ക്യാമ്പുകളിൽ നൂറോളം കേഡറ്റുകളോട് മത്സരിച്ചാണ് സ്നാപ്പ് ഷൂട്ടിംഗ് എന്ന പ്രയാസകരമായ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടക്കുന്ന ദേശീയ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയത്….

Read More

പുതിയ ന്യൂനമര്‍ദ്ദം, മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രത, ഇന്നും മഴ കനക്കും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം 9 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്….

Read More

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ബസ്സുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി:ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 2023 – 25 വർഷം, സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ ഉണ്ടായി. ഇത്തരം അപകടങ്ങൾ തടയാനാണ് സർക്കാർ നീക്കം. നടപടികൾ പൊതുതാൽപര്യം മുൻനിർത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read More

80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. വയനാട്ഇ ചുരം ഇടിച്ചിൽ; 80 അടി ഉയരത്തിലാണ് പ്രഭവ കേന്ദ്രം . മന്ത്രി കെ. രാജൻ

തിരുവനന്തപുരം: ( www.10visionnews.com)  വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തരയോഗം വിളിച്ചതെന്ന് മന്ത്രി കെ രാജൻ. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തിയെന്നും തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്.കർശന നിയന്ത്രണം യാത്രക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായത് കുറച്ചുകൂടി ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് ബ്ലോക്കുകൾ ആയാണ് പാറകൾ പൊട്ടിയിട്ടിരിക്കുന്നത്….

Read More

മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ദമ്പതികൾ വീട്ടിനുള്ളിൽ കത്തിക്കരിഞ നിലയിൽ. കണ്ണൂർ അലവിലാണ് ദാരുണ സംഭവം.

കണ്ണൂർ അലവിലില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കല്ലാളത്തില്‍ പ്രേമരാജൻ, എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്.വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക മുമ്ബാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം…

Read More

കാൽ നടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുക. കുറ്റിക്കാട്ടൂർ ടൗണിലെ യാത്രക്കാർക്കാണ് ഈ ഗതി.

കുറ്റിക്കാട്ടൂർ: കാൽ നടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുക കുറ്റിക്കാട്ടൂർ ടൗണിലെ ഫുട്പാത് ലൂടെ നടക്കുന്നവർക്കാണ് ഈ ഗതി. കുറ്റിക്കാട്ടൂർ ടൗണിലെ കിഴക്ക് ഭാഗത്താണ് ഫുട് പാത് കച്ചവടം പൊടി പൊടിക്കുന്നത്. 4 അടിയുള്ള ഫുട്പാതിൽ പകുതിയിലേറി കയ്യടക്കിയാണ് കച്ചവടം. ബസ്റ്റോപ്പിലേക്കും മറ്റും പോകുന്ന കുട്ടികളും യാത്രക്കാരും റോഡിലിറങ്ങാതെ നടക്കാനാണ് ഈ സംവിധാനം . ഇതിനിടയിലൂടെ നടക്കാൻ കഴിയാതെ ജനം റോഡിലേക്കിറങ്ങിയാണ് നടക്കുന്നത്. ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലാത്തതിൽ ജനങ്ങൾക്ക് പരക്കെ ആക്ഷേപമുണ്ട്.

Read More

കൊച്ചി വൈറ്റിലയില്‍ കെഎസ്ആര്‍ടിസിയില്‍ ഇടിവള ആക്രമണം.

കൊച്ചി : ( www.10sionnews.com ) കൊച്ചി വൈറ്റിലയില്‍ കെഎസ്ആര്‍ടിസിയില്‍ ഇടിവള ആക്രമണം സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ പാര്‍സല്‍ ലോറി ഡ്രൈവറാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചത്. പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്‍റോയെ ആക്രമിച്ചത്. ഉച്ചയോടെ വൈറ്റിലയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു ലോറി ഡ്രൈവറുടെ അപ്രതീക്ഷിത ആക്രമണം. കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവര്‍മാര്‍ കയറുന്ന വാതിലിലൂടെ ചാടിക്കയറിയ ഷിഹാസ് റിന്‍റോയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. സീറ്റില്‍ നിന്ന് തള്ളിതാഴെയിട്ട് കയ്യിലിട്ട ഇടിവളയൂരി തലങ്ങും വിലങ്ങും ഇടിക്കുകയായിരുന്നു. മുഖത്തും മുതുകിലും…

Read More

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ സർവീസ് കോഴ്സ്: ധാരണപത്രം ഒപ്പിട്ടു.

തിരുവനന്തപുരം:ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ് പഠിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരത്തെ കമ്പ്യൂട്രോൺ ട്രെയിനിംഗ് സൊല്യൂഷനും തമ്മിലാണ് ധാരണാപത്രം. ദുബായ് കേന്ദ്രമായ് കാൽനൂറ്റാണ്ടിൻ്റെയും തിരുവനന്തപുരത്ത് ഒരു വർഷത്തെയും പ്രവർത്തന പരിചയമുള്ള കമ്പ്യൂട്രോൺ ആണ് സൗജന്യമായി പരിശീലനം നൽകുക. ഇരുപതു പേരുള്ള ബാച്ചിനെ തിരഞ്ഞെടുത്ത് ആറു മാസത്തേക്കാണ് കോഴ്സ്. ദിവസം രണ്ടു മണിക്കൂർ വച്ച് ആഴ്ചയിൽ അഞ്ചു ദിവസം പരിശീലനം കൊടുക്കും. വിജയകരമായി കോഴ്സ്…

Read More

കാന്തപുരത്തിനെതിരെ ബഹാവുദ്ദീൻ നദ്‌വി , പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യാജം,94-ാം വയസ്സിലും വ്യാജം പറയുന്നു.

മലപ്പുറം: പ്രവാചക കേശം സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്‌വി രംഗത്ത്. പ്രവാചക കേശം എന്ന കാന്തപുരത്തിന്റെ വാദം വ്യജമാണെന്ന് ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്നപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തെളിഞ്ഞതാണ്. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി പദവി എന്നതും വ്യാജമാണ്. നബിദിനം അടുക്കുമ്പോഴുള്ള കച്ചവടമാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നും നദ്‌വി ആരോപിച്ചു. റിപ്പോര്‍ട്ടറിനോടായിരുന്നു നദ്‌വിയുടെ പ്രതികരണം. ‘എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കൈവശമുള്ള…

Read More