AI girlfriend
Headlines

കുറ്റിക്കാട്ടൂരിൽ ഭീഷണിയായി കാട്ടുപന്നി ക്കൂട്ടം

കുറ്റിക്കാട്ടൂർ:  കാട്ടു പന്നികൾ നാട്ടിലിറങ്ങി യത് നാട്ടുകാർക്ക് ഭീഷണിയായി. വീടുകളിലെ കൃഷി നശിപ്പിക്കുകയും രാത്രി യാത്രക്കാരെ അക്രമിക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാർ.പുലർച്ചെ പത്രവിതരണത്തിന് പോകുന്നവർക്കും ജോലിക്ക് പോകുന്നവർക്കുമാണ് പന്നി ഭീഷണി അനുഭവപെ ട്ടത്. ചെമ്മലത്തൂര്, ആനക്കുഴിക്കര, ഭൂമിയിടിഞ്ഞ കുഴി, കിഴക്കേ പൈങ്ങോട്ടുപുറം, പടിഞ്ഞാറേ പൈങ്ങോട്ടുപുറം എന്നിവിടങ്ങളിൽ കാട്ടു പന്നികൾ വിഹരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പത്ര ഏജന്റ് കൃഷ്ണദാസ് ആണ് പന്നിക്കൂട്ടങ്ങളെ കണ്ടത്. ഇതിനൊപ്പം മുള്ളൻപന്നിയുടെ ഭീഷണിയും ഉണ്ട്

Read More

കോളേജിൽ വടം വലിയിൽ പങ്കെടുത്ത വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു.

പാലക്കാട്: പാലക്കാട് ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജിിലെ ജീവയാണ് മരിച്ചത്. കോളജിൽ വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചിരുന്നു. മറ്റൊരു സംഭവത്തിൽ  തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സഹപാഠികളായ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്.  

Read More

ഓണാവധിക്ക് യാത്ര പോകാൻ എട്ട് കിടിലൻ സ്പോട്ടുകൾ ഇതാ.

  ഓണാവധിക്ക് കുടുംബത്തോടൊപ്പം ട്രിപ്പടിക്കാൻ പദ്ധതിയിട്ടവർ ഒട്ടേറെയുണ്ടാകും. ഇത്തവണ പതിവ് സ്ഥലങ്ങളിൽ നിന്നൊന്ന് മാറ്റിപ്പിടിച്ചാലോ? പത്തനംതിട്ട ജില്ലയിലെ എട്ട് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ അറിയാം. *കോന്നി ആനത്താവളം* നാല് ആനകളാണ് കോന്നി ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലുള്ളത്. ആന മ്യൂസിയം, ആർട്ട് ഗാലറി, ത്രീ ഡി തിേയറ്റർ, കുട്ടികളുടെ ചെറിയ പാർക്ക് എന്നിവയുമുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തനം. 60,40 രൂപ നിരക്കിലാണ് ടിക്കറ്റുകൾ. ഓൺലൈൻ പെയ്മെന്റുകൾ മാത്രമേയുള്ളൂ. തിങ്കളാഴ്ച അവധിദിവസമാണ്. തിരുവോണവും അവധിയാണ്….

Read More

കെ ഇ എൻ കുഞഹമ്മദിനെ ജന്മനാട് ആദരിച്ചു.

പെരുമണ്ണ | തീഷ്ണ ചിന്തകളും നൈതിക വിമർശനങ്ങളും ഉതിർത്ത് എഴുത്തിൻ്റെ ലോകത്തെ സമ്പന്നമാക്കിയ കെ.ഇ എൻ കുഞഹമ്മദിന് ജന്മനാട്ടിൽ സ്വീകരണം നൽകി നാട് ആദരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ ഇ എന്‍ നെ പുരോഗമന കലാസാഹിത്യ സംഘം കുന്ദമംഗലം മേഖല കമ്മറ്റി, പെരുമണ്ണ ചെങ്കതിര്‍ കലാവേദി, പെരുമണ്ണ ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെരുമണ്ണയിൽ നടത്തിയ ചടങ് സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്‌ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ എം എ…

Read More

യാത്രാരംഗത്തെ മത്സരം കടുപ്പിച്ച് എയർ അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകൾ പ്രഖ്യാപിച്ചു

ഷാർജ: (10visionnews.com) യാത്രാരംഗത്തെ മത്സരം കടുപ്പിച്ച് എയർ അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകൾ പ്രഖ്യാപിച്ച. അടുത്ത മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമാകും. സെപ്റ്റംബർ 5 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക.  | ഈ ഓഫർ പ്രകാരം അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേയ്ക്കും ഏകദേശം 255 ദിർഹത്തിന് (ഏകദേശം 5,700 രൂപ) ടിക്കറ്റുകൾ…

Read More

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്ത’ ഐപിസി 336, 338 വകുപ്പുകൾ പ്രകാരമാണ് കേസ്   ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശസ്ത്രക്രിയയ്ക്ക്‌വിധേയയായ കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മൻസിലിൽ സുമയ്യ (26) നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു “വീഴ്ച സമ്മതിച്ചുള്ള ഡോക്ടർ രാജീവ് കുമാറിന്റെ ശബ്ദരേഖയും ഡോക്ടർ വിദഗ്ദ്ധ ചികിത്സക്കായി പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ടും ബന്ധുക്കൾ ഇന്നലെ പുറത്തുവിട്ടിരുന്നു. 2023 മാർച്ചിലായിരുന്നു ശസ്ത്രക്രിയ നടന്നത്….

Read More

ചെമ്പരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

കാസര്‍ഗോഡ്: ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണ. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ ഉബൈദുല്ല കടവത്ത്, ചെമ്പരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സര്‍ദാര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് ഇപ്പോള്‍…

Read More

മട്ടന്നൂരില്‍ വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ച അഞ്ചുവയസ്സുകാരന് ഷോക്കേറ്റു ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ച അഞ്ചുവയസ്സുകാരന് ഷോക്കേറ്റു ദാരുണാന്ത്യ. മട്ടന്നൂര്‍ കോളാരി കുംഭംമൂലയില്‍ അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റില്‍നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. “ഉളിയില്‍ മജ്‌ലിസ്…

Read More

നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി; പിന്നിൽ പെൺസുഹൃത്തടക്കമുള്ള എട്ടംഗ സംഘം, കാരണം സാമ്പത്തികത്തർക്കം

കോഴിക്കോട് |നടക്കാവില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലില്‍നിന്ന് കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് കക്കാടംപൊയിലിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് പിടികൂടി. പെണ്‍സുഹൃത്ത് ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലാണ്. തട്ടിക്കൊണ്ടുപോയ നാലുപേരും സഹായികളായ നാലുപേരും ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായി. രണ്ട് കാറുകളിലായി എട്ടുപേരാണ് യുവാവിനെ കക്കാടംപൊയിലിലെത്തിച്ചത്. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തായ സിനാനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഹീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനും സിനാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും…

Read More

റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ.ഓഫീസിൽ കരി ഓയിൽ ഒഴിച്ചു.സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം. ഇന്ന് രാവിലെയാണ് പ്രതിഷേധം നടത്തിയത്. ജീവനക്കാരിയുടെ ആരോപണത്തില്‍ നടപടിയെടുക്കണമെന്നും സംഭവത്തില്‍ ചാനല്‍ മൗനം പാലിക്കുന്നുവെന്നും ആരോപിച്ചാണ്‌ പ്രതിഷേധം നടത്തിയത്. ചാനലിന്‍റെ സ്വത്തില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More