AI girlfriend
Headlines

വളാഞ്ചേരിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

മലപ്പുറം: വളാഞ്ചേരിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യ. വളാഞ്ചേരി എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27)യാണ് മരിച്ചത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലാണ് അപകടം. ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജംഷീന മരണപ്പെട്ടു. ഡ്രൈവിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

ലഗേജ് നിറയെ കഞ്ചാവ്, 6.4 കോടി രൂപ വില; തായ്​ലൻഡിൽ നിന്നെത്തിയ വയനാട് സ്വദേശി നെടുമ്പാശേരിയിൽ അറസ്റ്റിൽ

കൊച്ചി | നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. തായ്‍ലൻഡിൽ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച 6.4 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇതിന് 6.4 കോടി രൂപ വില വരും. കഞ്ചാവ് എത്തിച്ച വയനാട് സ്വദേശി അബ്ദുൾ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ വർഷം മാത്രം വിമാനത്താവളത്തിൽ പിടികൂടിയത് 107 കോടി രൂപയുടെ ലഹരി മരുന്നാണ്. തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് ശേഖരിച്ച് വിയറ്റ്നാം വഴിയാണ് അബ്ദുൾ സമദ്…

Read More

കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : വൈക്കത്ത് കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യ . ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ…

Read More

ആർ എസ് എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്.

കോട്ടയം: ആർ എസ് എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് നേതാവുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂര്‍ പൊലീസിന്റെ പ്രതികരണം. എന്നാല്‍ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊന്‍കുന്നം പൊലീസ് പറയുന്നത്. കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്….

Read More

കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടി.

കോയമ്പത്തൂർ: കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടിപൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് മൂന്ന് പ്രതികളെ വെടിവെച്ചത്. കേസിലെ പ്രതികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസമാണ് കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചത്. തുടയല്ലൂർ വെള്ളക്കിണരുവിൽ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ ആക്രമണത്തില്‍ ചന്ദ്രശേഖരൻ എന്ന പൊലീസുകാരൻ്റെ കൈക്ക് വേട്ടെറ്റു. ഗുണയുടെ ഒരു കാലിനും മറ്റ് രണ്ട് പ്രതിയുടെ രണ്ട് കാലിനുമാണ് വെടിയേറ്റത്.പ്രതികളായ മൂന്ന്പേരും കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖർ…

Read More

ന്യൂയോർക്ക് ചരിത്രം കുറിക്കുമോ?മംദാനി മുന്നിൽ, ഭീഷണിയുമായി ട്രമ്പ്.

ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ പൗരൻ മംദാനിക്കെതിരായ തന്റെ വിമർശനം തുടർന്ന് ട്രമ്പ്.ഒരു “കമ്മ്യൂണിസ്റ്റ്” സ്ഥാനാർത്ഥി ന്യൂയോർക്കിൽ മത്സരിച്ചാൽ വിജയിക്കാനുള്ള സാധ്യതയില്ലെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു., “…ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ, ഒരിക്കൽ മഹത്തായ ഈ നഗരത്തിന് വിജയസാധ്യതയോ അതിജീവന സാധ്യതയോ ഇല്ല! ഒരു ​​കമ്മ്യൂണിസ്റ്റ് തലപ്പത്ത് ഇരിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകും, പ്രസിഡന്റ് എന്ന നിലയിൽ, മോശം പണത്തിന് ശേഷം നല്ല പണം അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ട്രംപ് ഭീഷണി…

Read More

ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്.

ദില്ലി: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. ഷാഫിപറമ്പിലിൻ്റെയും, കൊടിക്കുന്നിൽസുരേഷ് എംപിയുടെയും പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിൻ്റെ നടപടി. യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത് അതേസമയം ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: എസ്. ഡി. പി. ഐ ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കുന്നമംഗലം :​എസ്. ഡി. പി. ഐ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റി വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ​”അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന സന്ദേശമാണ് എസ്. ഡി. പി. ഐ മുന്നോട്ടു വെക്കുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു രാജ്യം നേരിടുന്ന ഫാസിസ്റ്റ് രൗദ്രഭാവത്തെ തുറന്നു കാണിക്കുക…

Read More

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു – പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചുവരികയാണ്. നിലവിൽ ഈ പ്രദേശത്ത് മാത്രമാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടത്.

Read More

കോഴിക്കോട് ഇന്നുമുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.പട്ടാള പള്ളി -ടൗൺ ഹാൾ റോഡ് അടച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു

കോഴിക്കോട് ഇന്നുമുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.പട്ടാള പള്ളി -ടൗൺ ഹാൾ റോഡ് അടച്ചു. ബസുകൾ വഴിതിരിച്ചുവിട്ട കോഴിക്കോട്: നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്നുമുതൽ (നവംബർ 3) പൂർണമായും അടച്ചു. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിട്ടു. എൽ.ഐ.സി ബസ്‍സ്റ്റോപ്പിൽ ബസുകൾ വരില്ല. > സ്വകാര്യവാഹനങ്ങൾ എസ്.ബി.ഐ ജങ്ഷൻ വഴി പോകണം: പുതിയ ബസ്‍സ്റ്റാൻഡ് പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് എൽ.ഐ.സി -മാനാഞ്ചിറ-ടൗൺഹാൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ…

Read More