കലാശപ്പോരിൽ സ്പെയിൻ യുവതാരം യമിൻ യമാൽ കളിക്കുമോ? ആശങ്കയിലാണ്ട് ഫുട്ബാൾ ലോകം ലോകം
ഡാലസ് :ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനും നിലവിൽ
ലോക കപ്പ് ചാമ്പ്യൻമാരായ അർജൻ്റീനയും തമ്മിൽ ഏറ്റു മുട്ടുമ്പോൾ സ്പെയിനിൻ്റെ യുവതാരം യമിൻ യമാൽ കളിക്കുമോ എന്ന ആശങ്കയിലാണ് ഫുട്ബാൾ ലോകം.
കഴിഞ്ഞ കളിയിൽ യമാലി നേറ്റ പരിക്കും
കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പ്രധാന പരിശീലന സെഷനിൽ ബാഴ്സലോണയുടെ ഈ കൗമാര താരത്തിൻ്റെ അസാനിധ്യവുമാണ്
ഈ ആശങ്കക്ക് കാരണം.
തുടയിൽ ബാൻഡേജ് ധരിച്ചാണ് യമാൽ മൈതാനത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. സെമിഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയ ശേഷമുള്ള സ്പെയിനിന്റെ ആദ്യ പ്രധാന പരിശീലന സെഷനുകളിൽ ഒന്നായിരുന്നു അത്. ടീമിനൊടൊപ്പമുള്ള പരിശീലനത്തില്‍ നിന്ന് മാറി ചെറിയ രീതിയിലുള്ള പരിശീലനങ്ങളിൽ മാത്രമാണ് താരം ഏര്‍പ്പെട്ടത്.
ഫ്രാൻസിനെതിരായ സെമിഫൈനൽ മത്സരത്തിന്റെ 22-ാം മിനിറ്റിൽ ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഡീഗ്നെ പെനാൽറ്റി ബോക്സിൽ വെച്ച് യമാലിനെ ഫൗൾ ചെയ്തിരുന്നു. ഇതാണ് പരിക്കിന് കാരണം. ഇതിൽ നിന്ന് ലഭിച്ച പെനാൽറ്റി മിഖേൽ ഒയാർസബാൽ ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരത്തിലുടനീളം 19കാരനായ യമാൽ കളിച്ചെങ്കിലും, ശേഷം വേദന കഠിനമാവുകയായിരുന്നു. ഡാലസിലെ ടീം ഹോട്ടലിൽ വെച്ച് മെഡിക്കൽ സംഘം താരത്തിന് ആവശ്യമായ ചികിത്സ നൽകി വരികയാണ്. എങ്കിലും വലിയ ആശങ്കയ്ക്ക് വകയില്ലെന്നാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കുന്നത്.
അര്‍ജന്റീനക്കെതിരെ താരത്തിന് ബൂട്ടുകെട്ടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ലയണൽ മെസ്സിയും ലാമിൻ യമാലും അന്താരാഷ്ട്ര വേദിയിൽ നേർക്കുനേർ വരുന്ന ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം യമാലിനൊപ്പം സ്പാനിഷ് റൈറ്റ് ബാക്ക് പെഡ്രോ പോറോയും തനിച്ചാണ് പരിശീലനം നടത്തിയത്. പോറോയ്ക്ക് പേശീവലിവ് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ പരിക്കും ഗുരുതരമല്ല. ഫൈനിലില്‍ മുഴുവൻ സ്ക്വാഡും തനിക്ക് ലഭ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യപരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ. ഇരുതാരങ്ങളുടെയും കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ ഫൈനലിന് തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

