‘നിനക്ക് വേണ്ടി ഞാൻ അവളെ കൊന്നു’ കാമുകിക്ക് അയച്ച സന്ദേശം കൊലപാതകത്തിൻ്റെ ചുരുളഴിച്ചു.

ബംഗളരു: കര്‍ണാടകയില്‍ ഡോക്ടര്‍ കൂടിയായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്. ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനറല്‍ സര്‍ജന്‍ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിലൂടെ കാമുകിക്ക്…

Read More

ആർ എസ് എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്.

കോട്ടയം: ആർ എസ് എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് നേതാവുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂര്‍ പൊലീസിന്റെ പ്രതികരണം. എന്നാല്‍ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊന്‍കുന്നം പൊലീസ് പറയുന്നത്. കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്….

Read More

കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടി.

കോയമ്പത്തൂർ: കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് പിടികൂടിപൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് മൂന്ന് പ്രതികളെ വെടിവെച്ചത്. കേസിലെ പ്രതികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസമാണ് കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചത്. തുടയല്ലൂർ വെള്ളക്കിണരുവിൽ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ ആക്രമണത്തില്‍ ചന്ദ്രശേഖരൻ എന്ന പൊലീസുകാരൻ്റെ കൈക്ക് വേട്ടെറ്റു. ഗുണയുടെ ഒരു കാലിനും മറ്റ് രണ്ട് പ്രതിയുടെ രണ്ട് കാലിനുമാണ് വെടിയേറ്റത്.പ്രതികളായ മൂന്ന്പേരും കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖർ…

Read More

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു . ഗുരുതര പരിക്ക്. പ്രതി പ്രകോപനമില്ലാതെയാണ് അക്രമണം നടത്തിയെതെന്ന് സുഹൃത്ത്.

വർക്കല: തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് 19കാരിയെ തള്ളിയിട്ടു ഗുരുതര പരിക്ക് .യാതൊരു പ്രകോപനവുമില്ലാതെയാണ് ട്രെയിനിലെ യാത്രക്കാരൻ യുവതിയെകമ്പാർട്മെൻ്റിൽ നിന്നും പുറത്തേക്ക് ചവിട്ടി വീഴ്ത്തി യത്..ട്രെയിനിന്‍റെ വാതിലിനടത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് പറയുന്നു. ‘വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു.തൊട്ടുപിന്നാലെ എന്‍റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു.ഞാന്‍ പകുതി പുറത്തായിരുന്നു.ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു…

Read More

ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം, ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ടമർദ്ദനം.

തൃശ്ശൂർ : ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം, ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ടമർദ്ദനം ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ 30-ആം തീയതി ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം ഇയാളെ പുറകിൽ നിന്നും ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍.

റാന്നി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍.സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷിന് പങ്കെന്ന് എസ്ഐടി. ഗൂഢാലോചനയിലും പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു. കേസിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പപാളികള്‍ കൈമാറിയതിലെ പ്രധാനി സുധീഷാണ്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള തെളിയിക്കാന്‍ കഴിയുന്ന നിര്‍ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കട്ടിളപ്പാളി സ്വര്‍ണമോഷണക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. മറ്റൊരു പ്രതിയായ മുരാരിബാബുവിനെ നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു…

Read More

മുംബെെയിൽ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; പൊലീസിന്‍റെ വെടിയേറ്റ് ചികിത്സയിലിരിക്കെ അക്രമി മരിച്ചു

പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു മുംബൈ: പവൈ നഗരത്തില്‍ പട്ടാപ്പകല്‍ 17 കുട്ടികളെയും രണ്ട് മുതിര്‍ന്നവരെയും ബന്ദികളാക്കിയ അക്രമി കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ രോഹിത് ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസിന് നേരെ രോഹിത് വെടിവെച്ചതിന് പിന്നാലെയാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച്ച ആര്‍ഡി സ്റ്റുഡിയോയിലായിരുന്നു സംഭവം. പൊലീസ് സാഹസികമായി നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചു. സംഭവസ്ഥലത്ത് നിന്ന് എയര്‍ ഗണ്ണും ചില രാസവസ്തുക്കളും കണ്ടെത്തിയതായും…

Read More

യു.പിയിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ വീട്ടുകാർ മർദ്ദിച്ചു കൊന്നു, പിന്നാലെ സ്വയം കഴുത്തറുത്ത യുവതി ഗുരുതരാവസ്ഥയിൽ

ലഖ്നോ :  യുവതിയെ കാണാനെത്തിയ യുവാവിനെ  വീട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച് കൊന്നു. പിന്നാലെ, യുവതി സ്വയം കഴുത്തറുത്തു. ഇതി​നിടെ മർദനത്തിന് നേതൃത്വം നൽകിയ യുവതിയുടെ അമ്മാവൻ സ്വയം നെഞ്ചിൽ കത്തി കുത്തിയിറക്കി ആത്മഹത്യക്ക്​ ശ്രമിച്ചു. ഉത്തർപ്രദേശിലെ ഹരിംപുരാണ് സംഭവം. ഹരിംപൂർ സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രവിയും പർച്ച സ്വദേശിനിയായ മനീഷയും (18) തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ, യുവതിയുടെ വീട്ടുകാർ ഇവരെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം ​ചെയ്ത് നൽകാൻ തീരുമാനിച്ചു….

Read More

ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദിന് വധശിക്ഷ വിധി മകനേയും കുടുംബത്തെയും കൊന്നകേസില്‍.

തൊടുപുഴ:9 മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. ഉടുമ്പന്നൂർ ചീനിക്കുഴി ആലിയേക്കുന്നേൽ ഹമീദ് (82)-നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാൽ ശിക്ഷിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്. ഹമീദിന്റെ മകൻ ചീനിക്കുഴി ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (45-ഷിബു), ഭാര്യ ഷീബ (40), മക്കൾ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 19-ന് പുലർച്ചെ 12.30-ന്…

Read More

ഭക്ഷണ വിതരണക്കാരനായ ബൈക്ക് യാത്രക്കാരൻ കാറിടിച്ച് മരിച്ച സംഭവം, സി.സി ടി.വി ദൃശ്യം സാക്ഷിയായി മലയാളിയായ കളരിപ്പയറ്റ് കളിക്കാരൻ അറസ്റ്റിൽ

ബെംഗളൂരു∙ ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ ദമ്പതികളെ അറസ്‌റ്റ് ചെയ്തു. ദർശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ, ക്ഷമാപണം…

Read More