AI girlfriend

വൈശാഖി ആഘോഷ ത്തിനിടയിൽ രണ്ട് പേരെ വെടിവെച്ച് കൊന്നു

റോം :ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലുള്ള കോവോയില്‍ രണ്ട് ഇന്ത്യന്‍ വംശജരെ വെടിവെച്ച് കൊലപ്പെടുത്തി. വൈശാഖി ആഘോഷത്തന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം. കോവോ സ്വദേശിയായ രജീന്ദര്‍ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുര്‍മീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത് നേരെ നിരവധി തവണ വെടിയുതിര്‍ത്ത ശേഷം അക്രമി കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം. ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് 10ഓളം ഷെല്‍ കേസിങ്ങുകളും കണ്ടെടുത്തു. പ്രതിയും ഒരു ഇന്ത്യന്‍ വംശജനാണെന്നും…

Read More

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു; സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ.

കോഴിക്കോട് : ദുബായിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം. മൃതദേഹം ദുബൈയിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീൽ മൂന്ന് വർഷമായി പ്രവാസിയാണ്.

Read More

ചെറുവണ്ണൂരില്‍ ചുവരെഴുതാനെത്തിയ  ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു

പേരാമ്പ്ര : പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരില്‍ ചുവരെഴുതാനെത്തിയ  ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്ത. ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പഴയ മഠത്തിൽ സുരേഷ് ഒളിവിലാണ്. ചുമരെഴുതാന്‍ പോയ ദ‍‍ർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ്(17), മുഹമ്മദ് ശാമില്‍ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർ​ദിച്ചത്. പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ്…

Read More

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ; ലോൺ ആപ്പ് സംഘം ത്തിലെ മൂന്നു പേർ പിടിയിൽ.

കണ്ണൂർ: ജാതി അധിക്ഷേപത്തിൽ മനം നൊന്ത് ആരുഹത്യ ചെയ്ത അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ നോയിഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ (28), പ്രകാശ് ജയ് (54) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. നിതിന്റെ അധ്യാപിക നൽകിയ പരാതിയിലാണ് ഈ നിർണ്ണായക അറസ്റ്റ് അറസ്റ്റിലായ…

Read More

അമ്മയെ ചികില്‍സിച്ച് മടുത്തു’; നാലാം നിലയില്‍ നിന്ന് അമ്മയെ വലിച്ചെറിഞ്ഞ് കൊന്ന് മകന്‍

ബംഗളുരു:കിടപ്പുരോഗിയായ അമ്മയെ ചികിൽസിച്ചു മടുത്തുവെന്ന് പറഞ്ഞ് ഫ്ലാറ്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊന്ന് മകന്‍.ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സാവിത്രിയമ്മ എന്ന (75) കാരിയാണ് മകന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു വെങ്കിടേഷ്. അമ്മ കിടപ്പിൽ ആയതോടെ അമ്മയെ നോക്കുന്നതിനായി ഇയാൾ ജോലി ഉപേക്ഷിച്ചിരുന്നു. തുടർച്ചയായി ചികിൽസിച്ചിട്ടും ഫലം കിട്ടാതെ വന്നതോടെ നിരാശയിൽ ആയിരുന്നു ഇയാൾ. സാമ്പത്തികമായും മാനസികമായും ഉണ്ടായ പ്രയാസവും നിരാശയുമാണ് അമ്മയെ…

Read More

കോഴിക്കോട് മദർ ഓഫ് ഗോഡ് പള്ളിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട:കോഴിക്കോട് മദർ ഓഫ് ഗോഡ് പള്ളിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി വൈകീട്ട് അഞ്ചുമണിയോടെയാണ് ആളുകൾ കുഞ്ഞിനെ മരിച്ച നിലയിൽ കാണുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ യുവതിയുടെ കുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന് ആറുമാസത്തെ വളർച്ചമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രാഥമികവിവരം. തീർഥാടക സംഘത്തിൽപ്പെട്ട യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പിറകിൽ വന്ന് പ്രസവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഭയം കാരണമാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും യുവതി പറഞ്ഞതായി പൊലീസ്…

Read More

പെൺകുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ.

അമരാവതി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ അമരാവതി സ്വദേശിയായ അഹമ്മദ് തൻവീറാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ചൂഷണം ചെയ്ത് 350 ലധികം അശ്ലീല വീഡിയോകൾ ചിത്രീകരിച്ചെന്നാണ് ആരോപണം. ബിജെപി എംപി അനിൽ ബോണ്ടെയുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴിയാണ് പ്രതി പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നത്. ചില പെൺകുട്ടികളെ മുംബൈയിലും പൂനെയിലും കൊണ്ടുപോയതായും അന്വേഷണത്തിൽ കണ്ടെത്തി….

Read More

ഡൻ്റൽ വിദ്യാർഥി നിധിൻ രാജിൻ്റെ മരണം വഴി തിരിച്ചു വിടാൻ ശ്രമം; ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി.

തിരുവനന്തപുരം: ഡൻ്റൽ വിദ്യാർഥി നിധിൻ രാജിൻ്റെ മരണം വഴി തിരിച്ചു വിടാൻ ശ്രമം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്ന് സഹോദര. ആത്മഹത്യക്ക് കാരണം ലോൺ ആപ്പ് ആണെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും സഹോദരി ആരോപിച്ചു. നിതിൻ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രിയും, ആരോഗ്യ സർവകലാശാല അന്വേഷണം ആരംഭിച്ചതായി വി.സി മോഹനൻ കുന്നുമ്മലും പ്രതികരിച്ചു. നിതിൻ രാജിന്റെ ആത്മഹത്യയിൽ ലോൺ ആപ്പിന്റെ ഭീഷണി കൂടി അന്വേഷിക്കുന്നതിനിടെയാണ് ആരോപണം തള്ളി കുടുംബം രംഗത്ത് വന്നത്. സ്വകാര്യ…

Read More

മൂഴിക്കലിൽ 16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്തു

കോഴിക്കോട് : ഈസ്റ്റ് മൂഴിക്കലിൽ നാടിനെ നടുക്കിയ കൊലപാതകം16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യചെയ്ത. നസ്രീന(16), അദ്നാൻ(20) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മുറികളിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സാഹചര്യത്തെളിവുകൾ പ്രകാരം യുവാവിന്‍റെത് ആത്മഹത്യയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തവരുത്താനാവൂ എന്നും പൊലീസ് പറഞ്ഞു. ഇവരുവരും സഹോദരിമാരുടെ മക്കളാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നസ്രീന മൂഴിക്കലിൽ മാതാവിന്‍റെ വീട്ടിലായിരുന്നു താമസം. നേരത്തെ ഇതേ വീട്ടിൽ താമസിച്ചിരുന്ന…

Read More

നിധിൻ രാജ് ഏറെ അനുഭവിച്ചു … അവനെ ടാർഗറ്റ് ചെയത മൃഗമായിരുന്നു ഡോ എം.കെ. റാം… സഹപാഠികളുടെ തുറന്നു പറച്ചിൽ

തിരുവനന്തപുരം: നിധിൻ രാജ് ഏറെ അനുഭവിച്ചു … അവനെ ടാർഗറ്റ് ചെയത മൃഗമായിരുന്നു ഡോ എം.കെ. റാം. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയ സഹപാഠികളാണ് എല്ലാം തുറന്നു പറഞ്ഞത് പേടി കൊണ്ട് പറയാതിരുന്നതെല്ലാം അവർ പറഞു. അധ്യാപകന്‍ ഡോ. എം.കെ റാം നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു. ‘അവനെ നന്നായിട്ട് ഉപദ്രവിക്കുമായിരുന്നു. അവനെ ടാര്‍ഗറ്റ് ചെയ്തിരുന്നു സാര്‍….

Read More