പെൺകുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ.

അമരാവതി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല വീഡിയോകൾ പകർത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ അമരാവതി സ്വദേശിയായ അഹമ്മദ് തൻവീറാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ചൂഷണം ചെയ്ത് 350 ലധികം അശ്ലീല വീഡിയോകൾ ചിത്രീകരിച്ചെന്നാണ് ആരോപണം. ബിജെപി എംപി അനിൽ ബോണ്ടെയുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകൾ വഴിയാണ് പ്രതി പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നത്. ചില പെൺകുട്ടികളെ മുംബൈയിലും പൂനെയിലും കൊണ്ടുപോയതായും അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ പകർത്തുകയും അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്. കൂടാതെ വേശ്യാവൃത്തിക്ക് നിർബന്ധിപ്പിച്ചെന്നും പെൺകുട്ടികൾ പരാതിയിൽ പറയുന്നു.
180 പെൺകുട്ടികളെ ഇയാൾ ലക്ഷ്യമിട്ടിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് വിദഗ്ധർ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *