ഡൽഹി ഖജൂരി ഖാസില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കിഴക്കന്‍ ദില്ലിയിലെ ഖജൂരി ഖാസില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത. റാത്തോഡ് എന്ന കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സിആര്‍പി എഫ് ക്യാമ്പിന്റെ അതിര്‍ത്തി മതിലിനടുത്തായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാരമേറിയ ഒരു വസ്തു ഉപയോഗിച്ച് കുട്ടിയുടെ തലക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഖജൂരി ഖാസ് പൊലീസ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്തായുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ…

