ഡൽഹി ഖജൂരി ഖാസില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കിഴക്കന്‍ ദില്ലിയിലെ ഖജൂരി ഖാസില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത. റാത്തോഡ് എന്ന കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സിആര്‍പി എഫ് ക്യാമ്പിന്റെ അതിര്‍ത്തി മതിലിനടുത്തായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഭാരമേറിയ ഒരു വസ്തു ഉപയോഗിച്ച് കുട്ടിയുടെ തലക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഖജൂരി ഖാസ് പൊലീസ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്തായുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി വിവരമുണ്ട്.
ഖജൂരി ഖാസ് ഫ്‌ലൈഓവറിന് താഴെയാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെയോടെ സി ആര്‍ പി എഫ് ക്യാമ്പില്‍ നിന്നും നടക്കാനിറങ്ങിയവരാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവിനോട് വൈരാഗ്യമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമക വിവരം.

