AI girlfriend

വാഴക്കാട് പെൺകുട്ടിയുടെ ദുരൂഹ മരണം; കരാട്ടേ പരിശീലകൻ രണ്ട് കേസുകളിൽ കുറ്റക്കാ രനല്ലെന്ന് കോടതി.

മഞ്ചേരി: കരാട്ടേ പരിശീലകൻ രണ്ട് കേസുകളിൽ കുറ്റക്കാരനല്ലെന്ന് കോടത മഞ്ചേരി: കരാട്ടേ പരിശീലനത്തിനാ യെത്തിയ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് കേസുകളിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദീഖ് അലിയെയാണ് (49) മഞ്ചേരി ഫാസ് ട്രാക്ക് കോടതി ജഡ്ജി എ.എം. അഷ്റഫ് വെറുതെ വിട്ടത്. കരാട്ടേ അധ്യാപകനെതിരെ മരണപ്പെട്ട കുട്ടിയുടെ കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു ഇതിനിടെയാണ് 2024 ഫെബ്രുവരി 19ന് പ്ലസ്‌ വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും…

Read More

മൂന്നാമതും പെൺകുട്ടി ജനിക്കുന്നതിൻ്റെ ദേഷ്യത്തിൽ ഭാര്യയെയു രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയില്‍, ഭാര്യ മറ്റൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കാൻ പോകുന്നതിന്റെ ദേഷ്യത്തില്‍ ഭർത്താവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഐനവോലു മണ്ഡലത്തിലെ പുന്നേല ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന സംഭവത്തെത്തുടർന്ന് പ്രതി അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും പെണ്‍മക്കളെയും പ്രതി നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ആണ്‍മക്കള്‍ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെണ്‍കുഞ്ഞ്…

Read More

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല.

കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല.രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും. ജനുവരിയിൽ നടന്ന സംഭവമാണെന്നും മാർച്ചിൽ അറസ്റ്റ് രഹസ്യമായി നടത്തി. അറസ്റ്റ് നടപടികൾ കൃത്യമായി പാലിച്ചില്ല. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നയാളാണ് രഞ്ജിത്തെന്നും അഭിഭാഷകൻ പറഞ്ഞു. പ്രതിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും കരൾ മാറ്റിവച്ച രോഗിയാണെന്നും കോടതിയെ അറിയിച്ചു. രഞ്ജിത് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പബ്ലിക് പോസിക്യൂട്ടർ ആവശ്യപ്പെട്ടു. അതേസമയം കേസിൽ നടന്നുവെന്ന് സംശയിക്കുന്ന കാരവന്‍…

Read More

ഭാര്യയെയും കുട്ടികളെയും വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസ്: ജാമ്യത്തിൽ ഇറങ്ങിമുങ്ങിയ പ്രതി13 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം : നാടിനെ നടുക്കിയ കൊലപാതക കേസ് പ്രതി ബംഗളുരുവിൽ പിടിയിൽ. വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ട് ഭാര്യയയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം കർണാടകയിലെ ബ്ലാംഗ്ലൂരിൽ വച്ച് പിടികൂടി പോലീസ്. അരീക്കോട് വാവൂർ കൂടാൻതൊലി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. അവിടെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ്‌ ഷരീഫ് അവിടെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. 2012 ജൂലൈ 21ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ…

Read More

കാസര്‍കോട് അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത.

കാസര്‍കോട്: കാസര്‍കോട് അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത.അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. മര്‍ദ്ദന ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അയല്‍വാസി ഇത് പൊലീസിന് കൈമാറി. തുടര്‍ന്ന് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഷൗക്കത്തലി കുഞ്ഞിനെ മര്‍ദ്ദിക്കുന്നുണ്ടെന്നാണ് വിവരം. മൂന്ന് വര്‍ഷം മുന്‍പാണ് അഞ്ചുവയസ്സുകാരന്റെ അമ്മ വിവാഹമോചിതയാകുന്നത്. അതിന് ശേഷമായിരുന്നു രണ്ടാം വിവാഹം. അഞ്ചുവയസ്സുകാരന് മറ്റു രണ്ട് സഹോദരങ്ങളും ഉണ്ട്. കുട്ടിയുടെ കരച്ചില്‍ക്കേട്ടാണ് അയല്‍വാസി വീട്ടിലേക്ക്…

Read More

പ്ലൈവുഡ് കമ്പനിയിലെ ആള്‍ക്കൂട്ടക്കൊല: ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികൾ ഒടിഞ്ഞതും മരണകാരണം, പ്രതികൾ റിമാൻഡിൽ

പെരുമ്പാ​വൂ​ര്‍: പ്ലൈവുഡ് കമ്പനിയിൽ വെച്ച് അസം സ്വദേശിയായ നൂറുൽ ഹുസൈനെ (26) ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം. അസം സ്വദേശികളായ അലാവുദ്ദീൻ (32), ജാക്കിർ ഹുസൈൻ (42), ഹബീബുദ്ദീൻ (32), മുസമ്മിൽ ഹഖ് (27), ഹച്ചെൻ അലി (37), മിനാറുൽ (32) എന്നിവരെയാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച റിമാൻഡ് ചെയ്തത്. പ്ര​തി​ക​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട്ടെ എ.​എം….

Read More

പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിൽ  കയറി കാവി പതാക ഉയർത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൽക്കത്ത:പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിൽ  കയറി കാവി പതാക ഉയർത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു കവാഖാലി പ്രദേശത്താണ് സംഭവം നടന്നത്, ഇത് സമൂഹങ്ങൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കി റിപ്പോർട്ടുകൾ പ്രകാരം, ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ വാളെടുക്കുന്നതും, നൃത്തം ചെയ്യുന്നതും, മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ഒബ്സർവർ റിപ്പോർട് ചെയ്തു രണ്ട് പേർ പള്ളി ഗേറ്റിലേക്ക് കയറി, വാളെടുക്കുമ്പോൾ പ്രകോപനപരമായി നൃത്തം ചെയ്തതായും, ജനക്കൂട്ടം അവരെ പ്രോത്സാഹിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അവരിൽ ഒരാൾ…

Read More

എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഏഴു പേർ കസ്റ്റഡിയിൽ

കൊച്ചി:എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആറു പേരെ കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങൾ ഉപയോഗിച്ചാണ് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചത്. അസം സ്വദേശികളായ അലാവുദ്ദീൻ,…

Read More

യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ജയിലില്‍ റിമാണ്ട് ചെയ്തു

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ജയിലില്‍ റിമാണ്ട് ചെയ്ത.രണ്ടാമതും വൈദ്യ പരിശോധന നടത്തിയ ശേഷമാണ് രഞ്ജിത്തിനെ എറണാകുളം സബ് ജയിലില്‍ പ്രവേശിപ്പിച്ചത്. തൃപ്പൂണിത്തുറയിൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. ജയിലില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് കള്ളക്കേസാണെന്ന് തെളിയുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത് മൂന്നാമത്തെ പീഡന കേസാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്. സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി…

Read More

യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ

കൊച്ചി:യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത്ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ തുടരുന്നു. അറസ്റ്റിന് പിന്നാലെ രാത്രി വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ രക്തസമ്മർദ്ദം ഉയരുകയും ഇസിജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഹൃദ്രോഗ വിദഗ്ധൻ പരിശോധിച്ചതിന് പിന്നാലെ ന്യൂറോ വിദഗ്ധന്റെ സേവനവും തേടിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ സിടി സ്കാൻ നടത്താനും ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് നിലവിൽ ശ്രമിക്കുന്നത്. സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ…

Read More