വാഴക്കാട് പെൺകുട്ടിയുടെ ദുരൂഹ മരണം; കരാട്ടേ പരിശീലകൻ രണ്ട് കേസുകളിൽ കുറ്റക്കാ രനല്ലെന്ന് കോടതി.
മഞ്ചേരി: കരാട്ടേ പരിശീലകൻ രണ്ട് കേസുകളിൽ കുറ്റക്കാരനല്ലെന്ന് കോടത
മഞ്ചേരി: കരാട്ടേ പരിശീലനത്തിനാ
യെത്തിയ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് കേസുകളിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദീഖ് അലിയെയാണ് (49) മഞ്ചേരി ഫാസ് ട്രാക്ക് കോടതി ജഡ്ജി എ.എം. അഷ്റഫ് വെറുതെ വിട്ടത്.
കരാട്ടേ അധ്യാപകനെതിരെ മരണപ്പെട്ട കുട്ടിയുടെ കുടുംബം നേരത്തെ
പരാതിപ്പെട്ടിരുന്നു
ഇതിനിടെയാണ് 2024 ഫെബ്രുവരി 19ന് പ്ലസ് വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് കൂടുതൽ വിദ്യാർഥിനികൾ പരിശീലകനെതിരെ പരാതിയുമായെത്തി. തുടർന്നുണ്ടായ രണ്ട് കേസുകളിലാണ് പ്രതിയെ വെറുതെവിട്ടത്.
കുറ്റാരോപിതന്‍ ഭാര്യയും മക്കളും അടങ്ങുന്ന വീടിന്റെ ഓപ്പണ്‍ ടെറസിലാണ് കരാട്ടെ ക്ലാസ് നടത്തിയിരുന്നതെന്നും പകല്‍ സമയത്ത് നടന്നുവരുന്ന ക്ലാസില്‍ ഓരോ ബാച്ചിലും 25ഓളം പെണ്‍കുട്ടികള്‍ അഭ്യസിച്ചു വന്നിരുന്നുവെന്നും മൂന്ന് വനിതാ പരിശീലകര്‍ ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ ലൈംഗിക പീഡനം നടന്നുവെന്നത് വിശ്വസനീയമല്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ ഐ ടി നജീബ് വാദിച്ചു.
2021 മാര്‍ച്ച് മാസത്തില്‍ ഏതാനും വിദ്യാര്‍ഥികളെ അച്ചടക്ക ലംഘനത്തിന് ക്ലാസില്‍ നിന്നു പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ഥികള്‍ നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ക്ലാസില്‍ സിസിടിവി കാമറയുണ്ടെന്ന് പോലീസിന്റെ മഹസറിലും വില്ലേജ് ഓഫീസറുടെ സ്‌കെച്ചിലും ഉണ്ടെങ്കിലും ഒരു ദൃശ്യം പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.
വാഴക്കാട് സ്റ്റേഷൻ പരിധിയിലാണ് മുഴുവൻ കേസുകളും. പെൺകുട്ടി മരിച്ചതുൾപ്പെടെ ആറ് കേസുകളാണ് നിലവിലുള്ളത്.

