ശരണ്യ സേഫ്’; അകപ്പെട്ടത് കൊടും കാട്ടിൽ.
കോഴിക്കോട്: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യ അകപ്പെട്ടത് കൊടും കാട്ടിൽ .
വന്യജീവികളുടെ
വിഹാര കേന്ദ്രമായ
കാട്ടിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്
വനം വകുപ്പും ആദിവാസികളും നടത്തിയ തിരച്ചിലിനൊടുവിൽ
നാല് ദിവസത്തിന് ശേഷമാണ് വനമേഖലയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. തടിയന്റമോള്‍കുന്നില്‍ കൂടുകാര്‍ക്കൊപ്പം കാടുകയറിയ ശരണ്യയെ കൂട്ടംതെറ്റി കാണാതാവുകയായിരുന്നു. ശരണ്യയുടെ ആരോഗ്യനില തൃപ്തികരമാണ്.
എറണാകുളത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശരണ്യ വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്. കൂട്ടുകാരോടൊപ്പം ഹോംസ്‌റ്റേയില്‍ താമസിച്ച ശേഷം ട്രക്കിങ്ങിന് പുറപ്പെടുകയായിരുന്നു. ഇതിനെടെയാണ് വഴിതെറ്റിയത്. കാണാതായതിനെ തുടര്‍ന്ന് കര്‍ണാടക വനംവകുപ്പും പൊലീസും ചേര്‍ന്ന് ഇവരെ കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പിന്നാലെയാണ് യുവതിയെ കണ്ടെത്താനായത്. വല്ലാതെ ആശങ്കപ്പെട്ടെന്നും കണ്ടെത്തിയ വാർത്ത അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ശരണ്യയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

