കുന്ദമംഗലം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

കുന്ദമംഗലം: 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു. ഒന്നാം വാർഡ് എസ്.സി ജനറൽ വാർഡായും പതിനാറാം വാർഡ് എസ്.സി വനിത വാർഡായും. 3 , 4 , 7, 8, 9, 12, 13, 18 , 19 , 21 , 22 വാർഡുകൾ വനിത സംവരണ വാർഡായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

Read More

ബസ് ബേയിൽ കുഴൽ കിണറിൽ നിന്നുള്ള ചളിയും വെള്ളവും തള്ളിയ കെട്ടിട ഉമക്കെതിരെ നടപടി .

കുറ്റിക്കാട്ടൂർ: ബസ് ബേയിൽ കുഴൽ കിണറിൽ നിന്നുള്ള ചളിയും വെള്ളവും തള്ളിയ കെട്ടിട ഉമക്കെതിരെ നടപടി കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ മൂസക്കാണ് പൊതുമരാമത്ത് വകുപ്പും പെരുവയൽ പഞ്ചായത്തും നോട്ടീസ് നൽകിയത്.ഫൈൻ അടച്ചു റോഡ് ക്ലീൻ ചെയ്യാനാണ് ഉത്തരവിട്ടത്.  ടൗണിൻ്റെ കിഴക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തിരിക്കുന്ന ബസ് ബേയിലേക്കാണ് കെട്ടിടത്തിനടുത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നുമുള്ളചളിയും വെള്ളവും തള്ളിയത്നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുകയായിരുന്നു. നോട്ടീസ് കിട്ടിയിട്ടും ചളി പൂർണമായും നീക്കൻ ചെയ്യാൻ ഉടമ…

Read More

ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണം -മന്ത്രി പി പ്രസാദ് പെരുവയൽ മാടത്തും കടവ് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുവയൽ :നാട്ടിന്‍പുറങ്ങളിലെ ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാടത്തുംകുണ്ട് ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നതിലൂടെ പലര്‍ക്കും കുടിവെള്ളം നിഷേധിക്കുകയാണ്. ജല ഉപയോഗം കൂടുതല്‍ കരുതലോടെ വേണം. ജലസമൃദ്ധി വരും തലമുറക്കായി സംരക്ഷിച്ചു നിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയായി കാണണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതിയില്‍നിന്ന് 20 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന ചെറുകുളത്തൂര്‍- എസ് വളവ്-മഞ്ഞെടി-കിഴക്കുംപാടം റോഡിന്റെ പ്രവൃത്തി…

Read More

കള്ളപ്പണം വെളുപ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ്.

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി സമൻസ് 2023ലാണ് വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. എന്നാൽ വിവേക് കിരൺ ഹാജരായില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു സമൻസ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കുന്നതിന് വിളിച്ചുവരുത്താൻ…

Read More

പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; പോലിസ് ലാത്തി വീശി; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; പോലിസ് ലാത്തികോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ക്കും പരിക്കുണ്ട്. ചുണ്ടിന് പരിക്കേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പേരമ്പ്രയില്‍…

Read More

ഇ എം. കോയ ഹാജിയുടെ വിയോഗത്തിൽ നാട് അനുശോചിച്ചു..

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ മുസ് ലിം യതീം ഖാന ജനറൽ സെക്രട്ടറി ഇ.എം. കോയ ഹാജിയുടെ വിയോഗത്തിൽ നാട് അനുശോചിച്ചു.മൂന്നു പതിറ്റാണ്ട് കാലം മത – സാമൂഹ്യ- വിദ്യാഭ്യാസ കർമരംഗത്ത് നിറഞ്ഞുനിന്ന മാതൃകാ വ്യക്തിത്വമായിരുന്നു കോയ ഹാജിയെന്ന് ‘ അനുശോചനപ്രസംത്തിൽ പ്രാസംഗികർ അഭിപ്രായപ്പെട്ടു. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. എ ടി ബഷീർ ഹാജി അധ്യക്ഷതവഹിച്ചു. കെ.പി.കോയഅനീഷ് പാലാട്ട് , പി എം ബാബു വ്യാപാരി വ്യവസായി പ്രസിഡൻറ്…

Read More

യു .ഡി. എഫിലെ ജെൻസ് പിടി വിട്ടോ. തമ്മിൽ പോരിൽ തെരുവിൽ വെല്ലുവിളിയുമായി വിദ്യാർഥികൾ, എം.എസ് എഫ് തോറ്റു മതേതരത്വം ജയിച്ചു. കെ.എസ് യു

കൊടുവള്ളി:യു.ഡി. എഫിലെ ജെൻസ് പിടി വിട്ടോ. തമ്മിൽ പോരിൽ തെരുവിൽ വെല്ലുവിളിയുമായി വിദ്യാർഥികൾ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ കൊടുവള്ളി കെ.എം.ഒയിലെ കെ.എസ്.യു നേതൃത്വം. ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായാണ് കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്. എം.എസ്.എഫില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു കെ.എസ്.യുവിന്റെ പ്രകടനം. മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെ.എം.ഒ കോളേജില്‍ വര്‍ഷങ്ങളായി യൂണിയന്‍ നേടിയിരുന്നത് എം.എസ്.എഫായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് (വ്യാഴം) നടന്ന…

Read More

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നത് – മന്ത്രി വീണ ജോർജ്

കോഴിക്കോട്:താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ.താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെ.ജി.എം.ഒ.എ. മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ നിർത്തിവയ്ക്കും. ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് സംഭവമെന്നും സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും…

Read More

കോഴിക്കോട് അമ്മത്തൊട്ടിലില്‍ രണ്ടാമത്തെ അതിഥിയെത്തി

കോഴിക്കോട് അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്‍ത്തൂസ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ആണ്‍കുട്ടിയെ ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രിയിലേത്. ഒക്ടോബര്‍ 2ന് തിരുവനന്തപുരത്തും ആലപ്പുഴയിലും അമ്മത്തൊട്ടിലില്‍ ഒരേ ദിവസം പെണ്‍ കുഞ്ഞുങ്ങളെത്തിയിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എട്ട് കുരുന്നുകളാണ് എത്തിയത്….

Read More

നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കോഴിക്കോട്: നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയുടെ മരണത്തിലാണ് കേസെടുത്തത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഡോക്ടർമാരാണ് പരിക്ക് സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയത്.

Read More