കക്കൂസ് മാലിന്യം സിമന്റ് ചാക്കുകളില്‍ നിറച്ച് കുഴിയില്‍ തള്ളി; കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര.

പന്തീരാങ്കാവ്: സിമന്റ് ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ്…

Read More

സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരായ പരനാറി പരാമർശം; സി.പി. എം നേതാവിനെ മഹല്ല് കമ്മറ്റിയിൽ നിന്നും പുറത്തക്കി.

കോഴിക്കോട്: സമസ്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം നേതാവ് അഡ്വ. ഹഖീൽ അഹമ്മദിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഹഖീൽ മടവൂർ മഹല്ല് ട്രഷററും ആയിരുന്നു. സിഎം മഖാം മഹല്ല് കമ്മിറ്റിയാണ് ഹഖീലിനെ ഭാരവാഹി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ബഹാഉദ്ദീൻ നദ്‌വി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഹഖീൽ…

Read More

കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു.

കോഴിക്കോട്:കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയ തൻഹ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷാസേനാഗങ്ങളും ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.പുഴയിലെ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞത് തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട് .സ്കൂബാ…

Read More

മാതാവിനൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു.

കൊടുവള്ളി: മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Read More

വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷൻ.

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ  ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ വനിതാ സീനിയർ ക്ലർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിന് സസ്പൻഷ. ധനകാര്യ വിഭാഗം കെ സെക്ഷനിൽ ജൂണിയർ സൂപ്രണ്ടായ ഷമീറിനെയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.ഓണാഘോഷത്തിനിടെ സെറ്റ് സാരി അണിഞ്ഞെത്തിയ വനിതാ സീനിയർ ക്ലർക്ക് ഹസ്തദാനം നടത്തിയപ്പോൾ ജൂനിയർ സൂപ്രണ്ട് അടിവയറിൽ തടവി എന്നാണ് പരാതി. ഇരുവരും ഭരണപക്ഷത്തെ പ്രമുഖ യൂനിയിൽ അംഗങ്ങളായതിനാൽ സംഭവം യൂണിയൻ തലത്തിൽ ഒതുക്കി തീർക്കാൻ ശ്രമം…

Read More

ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും.

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്‌ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരി കലക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടേയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ.

കോഴിക്കോട്: (10visionnews.com) എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയി കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ . അത്തോളി തോരായി സ്വദേശി ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെ ഇന്നലെ രാത്രിയാണ് ആൺ സുഹൃത്ത് ബഷീറുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ ആശുപത്രിയിൽ അറിയിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പൊലീസെത്തിയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത് . എരഞ്ഞിപ്പാലത്തെ…

Read More

വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു

വടകര’:വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയിൽവെ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വച്ചാണ് നായ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവരെ വടകര ഗവൺമെൻ്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

ഓണാഘോഷം അതിരു വിട്ടു. അധ്യാപകൻ ശകാരിച്ചു. വിദ്യാർഥി റെയിൽപാളത്തിൽ ഓടി ജീവനൊടുക്കാൻ ശ്രമിച്ചു. പിന്തുർന്ന് പോലീസ്.

വടകര (കോഴിക്കോട് ) : ( www.10visionnews.com) വടകരയിൽ ഓണാഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന് അധ്യാപകന്‍ ശകാരിച്ചു. റെയിൽവേ പാളത്തിലൂടെ ഓടി ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകന്‍ ശകാരിച്ചതിന് പിന്നാലെ ജീവനൊടുക്കാനായി റെയില്‍വേ പാളത്തിലൂടെ ഓടിയ വിദ്യാര്‍ത്ഥിയെ വടകര പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു . പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന്‍ ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി….

Read More

കുറ്റിക്കാട്ടൂരിൽ ഭീഷണിയായി കാട്ടുപന്നി ക്കൂട്ടം

കുറ്റിക്കാട്ടൂർ:  കാട്ടു പന്നികൾ നാട്ടിലിറങ്ങി യത് നാട്ടുകാർക്ക് ഭീഷണിയായി. വീടുകളിലെ കൃഷി നശിപ്പിക്കുകയും രാത്രി യാത്രക്കാരെ അക്രമിക്കുകയും ചെയ്യുമെന്ന ഭീതിയിലാണ് നാട്ടുകാർ.പുലർച്ചെ പത്രവിതരണത്തിന് പോകുന്നവർക്കും ജോലിക്ക് പോകുന്നവർക്കുമാണ് പന്നി ഭീഷണി അനുഭവപെ ട്ടത്. ചെമ്മലത്തൂര്, ആനക്കുഴിക്കര, ഭൂമിയിടിഞ്ഞ കുഴി, കിഴക്കേ പൈങ്ങോട്ടുപുറം, പടിഞ്ഞാറേ പൈങ്ങോട്ടുപുറം എന്നിവിടങ്ങളിൽ കാട്ടു പന്നികൾ വിഹരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പത്ര ഏജന്റ് കൃഷ്ണദാസ് ആണ് പന്നിക്കൂട്ടങ്ങളെ കണ്ടത്. ഇതിനൊപ്പം മുള്ളൻപന്നിയുടെ ഭീഷണിയും ഉണ്ട്

Read More