ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിയതായി പരാതി.
ചേലേമ്പ്ര :ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിയതായി പരാതിസംഭവത്തില്‍ കുട്ടിയുടെ കുടുംബം മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി. മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ ബസ്സില്‍ കയറാന്‍ കുട്ടി തുടങ്ങിയപ്പോള്‍ ഫീസ് നല്‍കാത്തതിനാല്‍ കയറ്റരുതെന്ന് ഡ്രൈവര്‍ക്ക് പ്രധാനാധ്യാപിക ഫോണില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. വഴിയില്‍ തനിച്ചായ കുട്ടി കരഞ്ഞതോടെ ബന്ധു എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ കുട്ടിയെയും കൂട്ടി സ്‌കൂളിലേക്ക്…

