നെടുമങ്ങാട് എസ്.ഡി.പി. ഐ – ഡി.വൈ എഫ് ഐ സംഘർഷം, ആംബുലൻസുകൾ കത്തി നശിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ്. ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ആംബുലന്‍സ് മനപ്പൂര്‍വം കത്തിച്ചതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് കത്തിച്ചതെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച്…

Read More

വെൽഫെയർ പാർട്ടി പെരുവയൽപഞ്ചായത്ത് കൺവൻഷൻ – തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജം . പ്രേമ പിഷാരടി

പെരുവയൽ :വെൽഫെയർ പാർട്ടി  തദ്ദേശ തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി പറഞ്ഞു.വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ബഹുജന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വെൽഫെയർ പാർട്ടി പ്രതിനിധികൾ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചവരും സോഷ്യൽ ഓഡിറ്റിങ്ങിനെ നേരിടാൻ തയ്യാറുള്ളവരുമാണെന്ന് അവർ തുടർന്നു പറഞ്ഞു. പഞ്ചായത്തിൽ ആറ് വാർഡുകളിൽ പാർട്ടി മത്സരിക്കുമെന്നും അവർ  വെളിപ്പെടുത്തി.സംഘ് പരിവാർ പാ ഒഴികെ മറ്റുള്ളവരുമായി പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡൻറ്…

Read More

കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പ്.

കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗ വകുപ്പിലെ ജീവനക്കാര്‍. ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലില്‍ ചാടിയ യുവാവ് മുങ്ങിത്താഴ്ന്നതോടെയാണ് ആ ഭാഗത്തുകൂടി പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷയ്‌ക്കെത്തിയത്. കേരള യാത്രാ പാക്കേജ് പ്രദേശവാസിയായ രാജേഷാണ് യുവതി…

Read More

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ നെരോത്തിനെ സസ്പെൻഡ് ചെയ്തു. നെരോത്ത് ഇടതു പക്ഷത്തേക്ക്.

കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമനും കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ടുമായ അബൂബക്കർ നെരോത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു ഡി. സി. സി .പ്രസിഡണ്ട് പ്രവീൺ കുമാറാണ് സസ്പെൻഡ് ചെയ്തത്. സംഘടന വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിലാണ് നടപടി എന്നാണ് കത്തിൽ പറയുന്നത്. എന്നാൽ അബൂബക്കർ ഇടതു പക്ഷത്തേക്ക് പോകുന്നതായി സൂചന നൽകി. കഴിഞ്ഞ ദിസം പെരുവയൽ പഞ്ചായത്തിൽ നടന്ന വികസന സെമിനാർ യു.ഡി. എഫ് ഭരണ സമിതി ബഹിഷ്കരിച്ചപ്പോൾ ബ്ലോക്ക്…

Read More

നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.

കോഴിക്കോട്: നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് മരിച്ചത്. വീടിന്റെ ഇടനാഴിയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി….

Read More

മണൽ കടത്ത് ;2 ലോറികൾ പിടികൂടി

മാവൂർ :മാവൂർ ചാലിയാറിൽ നിന്നും മണൽ കടത്തുകയായിരുന്ന രണ്ട് ലോറികൾ മാവൂർ പൊലീസ് പിടികൂടി ഇന്നലെ അർദ്ധരാത്രിയിൽ ചാലിയാർ കൽപളി കടവിൽ നിന്നും മണൽ കയറ്റുന്ന ലോറിയും.പുലർച്ചേ അമ്പലമുക്ക് കൊടശ്ശേരി താഴെ റോഡിൽ നിന്നും മണൽ കയറ്റി വരികയായിരുന്ന മറ്റൊരു ലോറിയും പിടികൂടുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു. അനധികൃത മണ്ണൽ കടത്തിനെത്തി രെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുമെന്ന് പൊലീസ് അറിയിച്ചു.മാവൂർ പൊലീസ് എസ് ഐ . വി.എം.രമേഷിൻ്റെ നേതൃതത്തിൽ സീനിയർ സിവിൽ ഓഫീസർമാരായ സി..കൃഷ്ണൻ കുട്ടി….

Read More

അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം നടത്തി.

കുറ്റിക്കാട്ടൂർ:’അനീതിക്കെതിരെ യുവതയുടെ തിരുത്ത് സമ്മേളന പ്രമേയമാക്കി മുസ്ലിം യൂത്ത് ലീഗ് പെരുവ പഞ്ചായത്ത് കമ്മിറ്റി ശക്തി പ്രകടനവും പൊതുസമ്മേളനവും നടത്തി. കുറ്റിക്കാട്ടൂർ നടന്ന പൊതു സമ്മേളനം സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. കെ മൂസ മൗലവി ,ടി പി മുഹമ്മദ് ,കെ എം എ…

Read More

ശബരിമല സ്വർണക്കൊള്ളയുടെ പിന്നിൽ വൻ ഗൂഢാലോചന നിരവധി പേർ ഉൾപ്പെട്ടതായി സൂചന.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പിന്നിൽ വൻ ഗൂഢാലോചന നിരവധി പേർ ഉൾപ്പെട്ടതായി സൂച ഗൂഢാലോചന നടന്നത് ബംഗളൂരുവിൽ എന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. പോറ്റിക്കൊപ്പം അഞ്ചുപേർ ഗൂഢാലോചനയിൽ പങ്കാളികളായി. താൻ ചെറിയ കണ്ണിമാത്രമെന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത് മറ്റുള്ളവരെന്നും എസ്‌ഐടിക്ക് മൊഴി നൽകി. ഗൂഢാലോചനയിൽ കൽപേഷും പങ്കാളിയായി. തനിക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായില്ലെന്നും മറ്റുള്ളവരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നുമാണ് പോറ്റിയുടെ മൊഴി. പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണം എന്തുചെയ്തു, സ്വർണപാളികൾ കൊണ്ടുപോയതിൽ…

Read More

കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു.

കൊല്ലം: കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു.മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്. കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു(14) ആണ് മരിച്ചത്. സുഹൃത്ത് ശിവണ്ണ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ…

Read More

ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിയതായി പരാതി.

ചേലേമ്പ്ര :ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിയതായി പരാതിസംഭവത്തില്‍ കുട്ടിയുടെ കുടുംബം മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി. മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ ബസ്സില്‍ കയറാന്‍ കുട്ടി തുടങ്ങിയപ്പോള്‍ ഫീസ് നല്‍കാത്തതിനാല്‍ കയറ്റരുതെന്ന് ഡ്രൈവര്‍ക്ക് പ്രധാനാധ്യാപിക ഫോണില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. വഴിയില്‍ തനിച്ചായ കുട്ടി കരഞ്ഞതോടെ ബന്ധു എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ കുട്ടിയെയും കൂട്ടി സ്‌കൂളിലേക്ക്…

Read More