പാർട്ടിക്ക് അയക്കൂറയും ചിക്കനും കിട്ടിയില്ല; ബാലുശ്ശേരിയിൽ ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാർക്ക് പരുക്ക്.
പാർട്ടിക്ക് അയക്കൂറയും ചിക്കനും കിട്ടിയില്ല; ബാലുശ്ശേരിയിൽ ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാർക്ക് പരുക്ക് ബാലുശ്ശേരി | പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായി പാർട്ടിയ്ക്ക് എത്തിയവർ ഹോട്ടൽ അടിച്ചു തകർത്തു. നന്മണ്ട പതിനാലിലെ ഫോർട്ടിൻസ് ഹോട്ടലിലാണ് സംഭവം. അയക്കൂറയും ചിക്കനും തരാൻ പാർട്ടി സംഘടിപ്പിച്ചവർ നിർദേശം നൽകിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതിൽ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർക്കുകയായിരുന്നു. ജീവനക്കാരെയും മര്‍ദിച്ചു. വ്യക്തിപരമായ ആഘോഷത്തിന്റെ ഭാഗമായി ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി,…

