ഫ്രഷ്കട്ട് സ്ഥാപനത്തിനെതിരെ സമരം നടത്തുന്ന സമരസമിതി ചെയര്‍മാന്‍ ക്രിമിന ലാണെന്നും സമരക്കാര്‍ കുട്ടികളെ മറയാക്കിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും പോലീസ് ഹൈക്കോടതിയിൽ.
കോഴിക്കോട്: താമരശേരി മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരം അക്രമാസക്തമായ സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍. സമരത്തില്‍ നിരോധിത സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചയാണ്സമരത്തിലുണ്ടായത്. ഇതിന്റെ ഭാഗമായാണ് തീവെപ്പ് അടക്കം നടത്തിയത്. ഈ സംഭവത്തില്‍ നിരോധിത സംഘടനകളുടെ പങ്ക്അന്വേഷിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത് .ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരെ സമരം നടത്തുന്ന സമരസമിതി ചെയര്‍മാന്‍ ക്രിമിനലാണെന്നും സമരക്കാര്‍ കുട്ടികളെ മറയാക്കിയാണ് സംഘര്‍ഷമുണ്ടാക്കിയതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമരത്തിന് മുമ്പ്…

