AI girlfriend

മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്തംരണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്ത. വ്യാപാര സ്ഥാപനത്തിന് ആണ് തീ പിടിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. “പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ ന​ഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിക്കുന്നത്. 200 രൂപക്ക് വൻ ആ​ദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിച്ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ രക്ഷപ്പെടുത്തുകയായിരുന്നു….

Read More

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി. ഗതാഗതം വൺവേ

കോഴിക്കോട്:  താമരശ്ശേരി ചുരത്തി ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പുലർച്ചെ 5 മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസൽ തീർന്നതിനെ തുടർന്ന് ഏഴാംവളവിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Read More

വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, തന്ത്ര ഗ്രന്ഥങ്ങൾ, സ്മൃതികൾ അങ്ങനെ വേദങ്ങളെ അടിസ്ഥാനമാക്കി പരീക്ഷക്ക് തയ്യാറുണ്ടോ? ഡോ. വിജയകുമാരി ടീച്ചറെ വെല്ലുവിളിച്ച് ശ്യാം കുമാർ.

തിരുവനന്തപുരം: കേരള സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്കെതിരെ വെല്ലുവിളിയുമായി അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍. തങ്ങള്‍ നടത്തുന്ന പരസ്യ സംസ്‌കൃത പരീക്ഷയ്ക്ക് തയ്യാറുണ്ടോ എന്നാണ് ശ്യാംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചത്. ‘വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, തന്ത്ര ഗ്രന്ഥങ്ങള്‍, സ്മൃതികള്‍ അങ്ങനെ ആയിരക്കണക്കായ സംസ്‌കൃത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംസ്‌കൃത ഭാഷയില്‍ വിജയകുമാരി ടീച്ചര്‍ ഒരു ചോദ്യ പരീക്ഷക്ക് തയ്യാറുണ്ടോ? ശ്യാം കുമാറിൻ്റെ ഫെയ്സ്ബുക് പോസ്റ്റ് കേരള…

Read More

പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതിയധിക്ഷേപമെന്ന് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിയാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ ജാതി അധിക്ഷേപം നടത്തിയത്. എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍…

Read More

കോഴിക്കോട് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; കോടഞ്ചേരിയില്‍ മാംസ വില്‍പന സ്ഥാപനങ്ങള്‍ അടച്ചിട്ടും.

കോഴിക്കോട് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; കോടഞ്ചേരിയില്‍ മാംസ വില്‍പന സ്ഥാപനങ്ങള്‍ അടച് കോഴിക്കോട്: കോടഞ്ചേരിയില്‍ സ്വകാര്യ പന്നി ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം ആഫ്രിക്കന്‍ പന്നിപ്പനിയെന്ന് സ്ഥിരീകരണം. കോടഞ്ചേരിയില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 മുണ്ടൂരില്‍ ആണ് രോഗബാധ കണ്ടെത്തിയത്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ നടത്തിയ പന്നികളുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. രോഗ ബാധയുടെ…

Read More

വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് പരിശീലനം നൽകുന്ന ഹെൽപ് ഡസ്ക് നാളെ കുറ്റിക്കാട്ടൂർ മുസ് ലിം യതീംഖാനയിൽ ഉദ്ഘാടനം ചെയ്യും.

കുറ്റിക്കാട്ടൂർ: കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വഖഫ് ആക്ട് പ്രകാരം ഉമീദ് ‘പോർട്ടലിൽ വഖഫ് രേഖകൾ രജിസ്റ്റർ ചെയ്യുന്നതിന് പള്ളി, മദ്രസ്സ, തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാരവാഹികൾക്ക് അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന വഖഫ് ബോർഡിൻ്റെ സഹകരണത്തോടെ പരിശീലനം നൽകുന്നഹെൽപ് ഡസ്ക് നാളെ രാവിലെ 9 .30 ന് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാനയിൽ ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. മുൻ വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസർ റഹ്‌മത്തുല്ലാഹ് ക്ലാസിന് നേതൃത്വം കൊടുക്കും. കേന്ദ്രസർക്കാരിൻ്റെ…

Read More

കൈക്കൂലിയായി ഫ്രിഡ്ജ് ; പോലീസുകാരൻ്റെ വീട്ടിൽ റെയ്ഡ്

കണ്ണൂർ:കണ്ണൂർ കണ്ണവത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചെങ്കൽ ക്വാറി ഉടമയിൽനിന്ന്‌ പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയതായി കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷനിൽ പുതുതായെത്തിയ മലപ്പുറം സ്വദേശിയായ പോലീസുകാരനെതിരെയാണ് പരാതി ലഭിച്ചത്. റഫ്രജിറേറ്ററിന്റെ സീരിയൽ നമ്പറിൽനിന്ന്‌ തലശ്ശേരിയിലെ കടയിൽനിന്ന്‌ വാങ്ങിയതാണെന്ന് മനസ്സിലായി. വാങ്ങിയത് ഒരു ചെങ്കൽപ്പണയുടമയാണെന്നും വിജിലൻസ് കണ്ടെത്തി. തനിക്കെതിരെ വിജലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാരൻ വ്യാഴാഴ്ച ചെങ്കൽപ്പണ ഉടമയ്ക്ക് ഗൂഗിൽ പേ വഴി…

Read More

വൃത്തിയിൽ അത്ര മോശക്കാരല്ല നമ്മൾ .. നൂറിൽ 5 നഗരം കേരളത്തിൽ.

കൊച്ചി: വൃത്തിയിൽ ആദ്യ നൂറിൽ 5 നഗരം കേരളത്തിൽ. കൊച്ചിക്കാണ് ഒന്നാം സ്ഥാനം. സ്വച്ഛ് സർവേക്ഷൺ 2025 സർവേ പ്രകാരമാണ് കേരളത്തിലെ അഞ്ച് നഗരങ്ങൾ തെരഞ്ഞെടുത്തത് 3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ ആദ്യ 100 ൽ ഇടംപിടിച്ചത്. കൊച്ചി,തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം നഗരങ്ങളാണ് ആദ്യ 100 ൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള നഗരങ്ങൾ. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് പട്ടികയിൽ മുകളിലുള്ള…

Read More

കൂത്താളി സ്കൂളിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവം; 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു.

പേരാമ്പ്ര : പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. 16കാരന് ലൈസൻസ് നൽകുന്നത് 25 വയസുവരെ തടഞ്ഞു സംഭവത്തിൽ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. കാറുടമയെ തിരിച്ചറിഞ്ഞതായും വാഹനം ഹാജരാക്കാന്‍…

Read More

ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യവുമായി മന്ത്രിമാരുടെ വീട്ടിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തും; പി കെ ഫിറോസ്.

കോഴിക്കോട് : താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിൻ്റെയും പൊലീസിൻ്റെ ശ്രമമെന്ന് യൂത്ത് ലീഗ്. പൊലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയ്യാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു….

Read More