AI girlfriend

എസ്. ഐ ആർ സമ്മർദ്ദം ;വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

തിരുവനന്തപുരം∙ എസ്‌ഐആര്‍ ജോലിസമ്മര്‍ദം കണ്ണൂരില്‍ ഒരു ബിഎല്‍ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണ. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര്‍.അനില്‍ (50) ആണ് കുഴഞ്ഞുവീണത് വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.

Read More

വിവാഹത്തിന് മുന്‍പേ പ്രതിശ്രുത വധു വരന്റെ നാട്ടിലെ വോട്ടര്‍ പട്ടികയില്‍; പരാതി നല്‍കി യുഡിഎഫ്

കൊച്ചി:  വിവാഹത്തിന് മുന്‍പേ വരന്റെ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പ്രതിശുധ വധുവിന്റെ പേര് ഇടം നേടി. നെല്ലിക്കുഴി പഞ്ചായത്തിലാണ് സംഭവം.ഈ മാസം 30നാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ആലപ്പുഴ സ്വദേശിനിയായ നവവധുവിന്റെ പേര് നെല്ലിക്കുഴിയിലെ വോട്ടര്‍ പട്ടികയിലുണ്ട്. ഭര്‍ത്താവായി വരന്റെ പേരും ഉണ്ട്. ഭര്‍ത്താവിന്റെ വീടിന്റെ പേരിലും നമ്പരിലുമാണ് വോട്ട് ചേര്‍ത്തിരിക്കുന്നത്. വിവാഹം കഴിയുന്നതിന് മുന്‍പേ തന്നെ യുവതിയുടെ പേര് ചേര്‍ത്തത് ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് വോട്ടര്‍മാരെ…

Read More

എൽ.ഡി.എഫ് സർക്കാർ മദ്യം വ്യാപിപ്പിക്കുന്നത് നിർത്തണം മദ്യ നിരോധന സമിതി .

കുറ്റിക്കാട്ടൂരിൽ ജില്ല കമ്മിറ്റി മെമ്പർ  ഗൗരീശങ്കർ പ്രസംഗിക്കുന്നു. കോഴിക്കോട്: അധികാരത്തിൽ വന്നാൽ മദ്യത്തിന്റെ ഉപയൊഗവും ലഭ്യതയും കുറയ്ക്കുമെന്ന് പ്രകടനപത്രികയുടെ 552 ആം ഖണ്ഡികയിൽ എഴുതി വെക്കുകയും അധികാരം കിട്ടിയപ്പോൾ അത് തമസ്ക്കരിക്കുകയും ബാറുകളും മദ്യശാലകളും വർദ്ധിപ്പിക്കുകയും ചെയ്തത് ജനവഞ്ചനയാണ് എന്നും. ഈ നിലപാട് എൽ.ഡി.എഫ് തിരുത്തണം എന്നും കേരള മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. സമിതിയുടെ കോഴിക്കൊട്‌ ജില്ല . കമ്മിറ്റി ജില്ലയിൽ നടത്തുന്ന ആറ് ദിവസം നീണ്ട് നിൽക്കുന്ന തെരഞ്ഞെടുപ്പ് ഇടപെടൽ പ്രഖ്യാപന യാത്ര യുടെ ഭാഗമായി…

Read More

എസ്.ഐ ആർ സമ്മർദ്ദത്തിൽ ബി.എൽ. ഒ മാർ മാനസിക തകർച്ച നേരിടുന്നതിനിടയിൽ അധിക ജോലി ഭാരംഅടിച്ചേൽപ്പിക്കു ന്നതിൽ പ്രതിഷേധം.

തിരുവനന്തപുരം: എസ്.ഐ ആർ സമ്മർദ്ദത്തിൽ ബി.എൽ. ഒ മാർ മാനസിക തകർച്ച നേരിടുന്നതിനിടയിൽ അധിക ജോലി ഭാരംഅടിച്ചേൽപ്പിക്കു ന്നതൽ ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നു.. ടാര്‍ഗറ്റ് തികയ്ക്കാന്‍ സമ്മര്‍ദമുണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ ബിഎല്‍ഒമാര്‍ രംഗത്തെത്തിയതോടെ എസ്‌ഐആര്‍ അപേക്ഷ ഫോം വിതരണം മന്ദഗതിയിലായി. ഇടുക്കി പീരുമേടില്‍ എസ്‌ഐആര്‍ ചുമതലയുമായെത്തിയ ബിഎല്‍ഒയെ വീട്ടുകാര്‍ അധിക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. കൂടാതെ, മലപ്പുറം ജില്ലാ കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ടാര്‍ഗറ്റ് തികയ്ക്കാന്‍ ഉള്ള സമ്മര്‍ദം വളരെ വലുതാണ്….

Read More

കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ല. ഹൈക്കോടതിയെ സമീപിക്കും കോൺഗ്രസ്.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്. മലാപറമ്പ് വാർഡിലെ വോട്ടറായ വിനുവിന്റെ വീട്ടിലെ ആരുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്ല. മേയർ സ്ഥാനാർഥിക്ക് വോട്ടില്ലാതായതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. വി.എം വിനുവിനെ കല്ലായി ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, നാമനിർദേശ പത്രിക സർപ്പിക്കുന്നതിനായി ക്രമനമ്പർ നോക്കിയപ്പോഴാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. മുമ്പ് വോട്ട് ചെയ്ത വിനുവിന്റെ വോട്ട് എങ്ങനെ പോയി എന്നാണ് കോൺഗ്രസ്…

Read More

മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. വീണ്ടും ഹിയറിങ്ങ് നടത്തണം, മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് നീക്കം ചെയ്തതിനെതിരെ ഹൈക്കോടതി.

കൊച്ചി∙ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട്  ഹൈക്കോടതി.  മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരം പരാതികളോട് തിരഞ്ഞെടുപ്പു കമ്മിഷൻ വേഗത്തിൽ പ്രതികരിക്കേണ്ടതല്ലേ? വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്….

Read More

എസ്. ഐ. ആർ സമ്മർദ്ദം; ബി.എൽ.ഒ ക്ക് കോഴിക്കോട്ട് കാരണം കാണിക്കൽ നോട്ടീസ്.

കോഴിക്കോട്: എസ്.ഐ ആർ സമ്മർദ്ദത്തിനിടെയിലും ബി.എൽ. ഒ മാർക്ക് ഭീഷണിയുമായി തെരഞ്ഞടുപ്പ് കമ്മീഷൻ. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്ട് ബി.എൽ. ഒ ക്ക് നോട്ടീസ് അയച്ചത് സബ് കലക്ടർ കാരണം കാണിക്കൽ നോട്ടീസിൽ ഏൽപ്പിച്ച ജോലി നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തെന്ന് നോട്ടീസിൽ പറയുന്നു. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസിൽ നിർദേശം.നവംബര്‍ 11 നാണ് കാരണം കാണിക്കല്‍ നോട്ടീസ് ബിഎല്‍ഒക്ക് നോട്ടീസ് നല്‍കിയത്. 984 വോട്ടർമാരില്‍ 390 പേർക്കാണ് ബിഎൽഒ ഫോം…

Read More

പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തിയ ഹീറോയെ കണ്ടെത്തി.

തിരുവനന്തപുരം ∙ വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തി ഹീറ ആയ ബിഹാർ നളന്ദ സ്വദേശി ശങ്കർ പാസ്വാൻ താമസിക്കുന്നത് കൊച്ചുവേളിയിൽ. കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ…

Read More

എസ്‌ഐആര്‍ സമ്മർദ്ദം പയ്യന്നൂരിൽ ബി.എൽ. ഒ ജീവനൊടുക്കി.

കണ്ണൂർ :പയ്യന്നൂര ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര് ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജോലി സമ്മർദത്തെ കുറിച്ച് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ…

Read More

സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു. തിരുവനന്തപുരത്ത് മഹിളാ മോർച്ച നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു.

സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു തിരുവനന്തപുരത്ത് മഹിളാ മോർച്ച നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു തിരുവനന്തപുരം∙സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു. സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടിൽ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാലിനിയു‌ടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു….

Read More