AI girlfriend

രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യം തള്ളി, കോൺഗ്രസ് പുറത്താക്കി.

തിരുവനന്തപുരം : യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് കേസ് പരിഗണിക്കുന്നത്. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളും കോടതി ഇന്നു പരിശോധിച്ചിരുന്നു. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്‌ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും…

Read More

താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും. രാവിലെ എട്ട് മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക. ചുരത്തിലെ 6, 7, 8 വളവുകൾ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. എട്ടാം വളവിൽ മുറിച്ചിട്ട മരത്തടികൾ ക്രെയ്ൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാ സമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

Read More

ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വർ.

തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ച് രാഹുൽ ഈശ്വ. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പൊലീസിനോട് പറഞ്ഞത്. ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ കഴിയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഇന്നലെയാണ് രാഹുൽ ഈശ്വറിനെ കോടതി റിമാൻഡ് ചെയ്തത്. ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസൺ. സെല്ലിനകത്ത് മൂടി പുതച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജിൽസൺ കഴിഞ്ഞ അഞ്ചു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. ഈ വര്‍ഷം ഏപ്രിലിലാണ് കേണിച്ചിറ…

Read More

പന്തീരങ്കാവില്‍ പട്ടാപ്പകൽ ജ്വല്ലറിയില്‍ യുവതിയുടെ മോഷണ ശ്രമം, പിടികൂടിയപ്പോൾ ആത്മഹത്യാ ശ്രമം; നാടകീയരംഗങ്ങൾ

പന്തീരങ്കാവില്‍ പട്ടാപ്പകൽ കോഴിക്കോട് :പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ…

Read More

സംസ്ഥാനത്ത് വർധിപ്പിച്ച പെൻഷൻ തുക അടക്കം ഇന്ന് വിതരണം ആരംഭിക്കും. കുടിശ്ശിക അടക്കം 3600 രൂപ ലഭിക്കും.

തിരുവനന്തപുരം  : സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും.വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ്  ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.

Read More

മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്ക. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. ഇതോടെ കോൺ​ഗ്രസിന് ആശ്വാസമായി. വൈഷ്ണയെ സപ്ലിമെന്റെറി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ…

Read More

എസ് ഐ ആർ ഹെൽപ്പ് ഡസ്ക് ഒരുക്കി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വിദ്യാർഥികൾ.

കുറ്റിക്കാട്ടൂർ:എസ്.ഐ ആർ സമ്മർദ്ദങ്ങൾക്കിടൽ ബി.എൽ. ഒ യെസഹായിക്കാനു വോട്ടർമാർക്ക് ഫോറം പൂരിപ്പിക്കുന്നതിനുംസൗകര്യ മൊരുക്കി കുറ്റിക്കാട്ടൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് വിദ്യാർഥികൾ ഇതിന് വേണ്ടി പ്രത്യേകം ഹെൽപ്പ് ഡസ്ക് ഒരുക്കിയാണ് നാട്ടുകാർക്ക് സേവകരായി മാറിയത്. രാവിലെ 10 മണി മുതൽ വൈകിട്ട് വരെ വലിയ തിരക്കായിരുന്നു ഇവിടെ. നിരവധി പേർക്ക് കമ്പ്യൂട്ടർ സഹായത്തോടെ പഴയ SIR ലിസ്റ്റ് കണ്ടെത്തുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഇതിന് ഏറെ സഹായകമായി. എൻ.എസ്.എസ് കോ- ഓഡിനേറ്റർ രഞ്ജിത് മാസ്റ്റർ ഇതിന്…

Read More

വടകര നഗരസഭയിലും മാവൂർ ഗ്രാമ പഞ്ചായത്തിലും ലീഗിന് വിമത സ്ഥാനാർഥി.

കോഴിക്കോട് :വടകരനഗരസഭയിലും മാവൂർ ഗ്രാമ പഞ്ചായത്തിലും ലീഗിന്  വിമത സ്ഥാനാർഥി വടക രണ്ടാം വാർഡിൽ വി സി നാസർ മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. മുസ്ലീം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡൻ്റാണ് വി സി നാസർ. പുറത്തുള്ള ആളെ ഇറക്കി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നാസർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുസ്ലിം ലീഗിലെ എം ഫൈസലാണ് വാർഡില്‍ ഔദ്യോഗിക സ്ഥാനാർത്ഥി മാവൂർ പഞ്ചായത്തിൽ 12-ാം പാർഡിൽ വനിതാ ലീഗ് നേതാവ് ഖദീജ കരിമാണ് വിമത സ്ഥാനാർഥിയായി പത്രിക…

Read More

സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല ‘ സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലെ’

സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തുവെന്ന് കാട്ടി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു. തന്റെ പേര് ഭരണകക്ഷിയിൽപ്പെട്ടവർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് വി.എം.വിനു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കക്ഷി…

Read More