കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം നാളെ, മുഖ്യമന്ത്രി പ്രഖ്യാപനം നാളെ ?വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനംവൈകുന്നതിനിടെ നാളെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം നാളഉച്ചയ്ക്ക് ഒരുമണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരും മുഴുവൻ എംഎൽഎമാരോടും യോഗത്തിനെത്താൻ കെപിസിസി പ്രസിഡൻ്റിൻ്റെ നിർദേശം.
കേരള കോൺഗ്രസ് യോഗവും നാളെ ചേരും. എംഎൽഎമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും യോഗം നാളെ തൊടുപുഴയിൽ. ഉച്ചയ്ക്കുശേഷമാണ് യോഗം ചേരുക. മന്ത്രിയുടെ കാര്യത്തിൽ അടക്കം തീരുമാനം ഉണ്ടായേക്കും.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവും നാളെ ഉണ്ടാവും. ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിന് ശേഷം ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി.
കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ നേതാക്കളില്‍ ഭൂരിപക്ഷവും കെസിയുടെ പേരാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങള്‍ സ്വിച്ചിട്ടത് പോലെ നിന്നത് അതിന്റെ തെളിവാണെന്നും നേതാക്കള്‍ രാഹുലിനെ അറിയച്ചു. അധികം വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു. പാണക്കാട് നടന്ന നിർണായകമായ ലീഗ് നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്
ഇതിനിടെ സതീഷൻ്റെ വീടിൻ്റെ മുമ്പിൽ പ്രവർത്തകരുടെ പ്രവാഹം തുടരുന്നു
വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയുംനൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിലാണ് തഴവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേർച്ച നടത്തിയത്.
സതീശന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. “നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡുകളായിരുന്നു ഇവർ കൈയ്യിലേന്തിയിരുന്നത്. സംഘമായി എത്തിയ പ്രവർത്തകർ മസ്ജിദിൽ പട്ടുസമർപ്പിക്കുകയും തിരി തെളിക്കുകയും ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി പ്രാർത്ഥിച്ചു.

