AI girlfriend

സീതി സാഹിബ് ലൈബ്രറിയിൽ വനിതാ അരങ്ങ്

കൊടിയത്തൂർ :കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായനാ ആചരണത്തോടനുബന്ധിച്ച് വനിതാ അരങ്ങ് നടത്തി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ എ വി സുധാകരൻ മാസ്റ്റർ പങ്കെടുത്തവരുമായി സംവദിച്ചു. സരസമായ ശൈലിയിൽ ലളിതമായ അവതരണത്തോടെ കേൾവിക്കാരുടെ മനസ്സിൽ ആന്തോളനങ്ങൾ സൃഷ്ടിച്ചു . കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് മുഖ്യ ഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, മെമ്പർമാരായ എം കെ ജുമൈല ആയിഷ ചേലപ്പുറത്ത്, ജുറൈന പി പി, സജ്ന. പി,ഫാത്തിമ ടീച്ചർ.എ, ശരീഫ എൻ വി, നബീസ. എൻ ടി,ഹസ്ന ജാസ്മിൻ. സി എം,സാജിത സി പി, സുഫൈറ ഹബീബ്, മറിയം പി കെ,സുബൈദ. എ. പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, പി പി ഉണ്ണികമ്മു, ഒ.പി അബ്ദുറഹിമാൻ,മൂസ തറമ്മൽ എം അഹ്മദ് കുട്ടി മദനി,മുഹമ്മദ് കാരാട്ട്,എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *