AI girlfriend

ഒന്നാം ക്ലാസിൽ ഒരുമിച്ചിരുന്നവർ അഞ്ച് പതിറ്റാണ്ടിന് ശേഷം ഗുരുവിനെ തേടി വീട്ടിലെത്തി. ആദരം ഏറ്റുവാങ്ങി സലാഹുദ്ദീൻ മാസ്റ്റർ .

കുറിക്കാട്ടൂർ: ( കോഴിക്കോട് )
ഒന്നാം ക്ലാസിൽ ഒരു മിച്ചി രുന്നവർ ഒത്തു ചേർന്ന്
എ.എം.എൽ.പി സ്‌കൂൾ പ്രധാനാ ധ്യാപകനായി രുന്ന കെ. പി സലാഹുദ്ധീൻ മാസ്റ്ററെ ആദരിച്ചു.
9 2 -ാം വയസ്സിൽ വിശ്രമ ജീവിതം നയിക്കുന്ന സലാഹുദ്ദീൻ മാസ്റ്റർ കുറ്റിക്കാട്ടൂരിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.
1972 -76 ബാച്ചിലെ വിദ്യാർത്ഥികളാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ആദരിച്ചത്.
അര നൂറ്റാണ്ടിനു ശേഷമുള്ള അപൂർവ സംഗമമായിരുന്നു ഈ ആദരവ് ചടങ്ങ് .
ഒന്നാം ക്ലാസിൽ ഒരുമിച്ചിരുന്ന് പഠിച്ചും കളിച്ചും ചിരിച്ചും നടന്ന ആ നല്ല കാലം ഓർമിച്ചു കൊണ്ട്
അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് അറിവ് പകർന്ന
സലാഹുദ്ധീൻ മാസ്റ്ററെ എടവലത്ത് ദിനേശൻ പൊന്നാട അണിയിച്ചു. അധ്യാപകനുള്ള സ്‌നേഹോപഹാരങ്ങൾ കോയട്ടി വെള്ളക്കാട്ട്, ടി . പി ഷാഹുൽ ഹമീദ്, അബ്ദുറഹ്‌മാൻ പാറ്റയിൽ
സഫിയ കല്ലൻ കുടി എന്നിവർ നൽകി. ഉപഹാരങ്ങൾ സ്വീകരിച്ച സലാഹുദ്ധീൻമാസ്റ്റർ ഏല്ലാവർക്കും നന്ദിയറിച്ചു. ഗുരു സന്ദർശനം ഏർപ്പാട് ചെയ്ത ബാച്ചിന് നന്ദി അറിയിച്ച് മകൻ ശരീഫ് മാസ്റ്റർ സംസാരിച്ചു.
ചടങ്ങിൽ നാല്പതിലേറെ സഹപാഠികൾ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!