ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽ

ന്യൂഡെൽഹി:ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽമരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ചരക്ക് സേവനനികുതി കുറയ്ക്കാനുള്ള നിർദേശം 22ന് നിലവിൽ വരുമെന്ന് ദേശീയ മരുന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) അറിയിച്ചു. ജിഎസ്ടി പുതിയ നിരക്കനുസരിച്ച് മരുന്ന് കമ്പനികൾ ചില്ലറവിൽപനവില പരിഷ്കരിക്കണം. നിലവിൽ കടകളിലുള്ള മരുന്നുകൾ തിരികെ വിളിച്ച് പുതിയ വില പതിപ്പിക്കേണ്ടതില്ല. എന്നാൽ പുതുക്കിയ വിലനിരക്കിലാകണം ഇവ വിൽക്കേണ്ടത്. ജിഎസ്ടി നിരക്കുകൾ കുറച്ചതിനെക്കുറിച്ചും പുതുക്കിയ വിലയെക്കുറിച്ചും പത്രമാധ്യമങ്ങളിൽ പരസ്യം നൽകണമെന്നും മരുന്ന് കമ്പനികൾക്ക് നിർദേശമുണ്ട്. 33 ജീവൻരക്ഷാ മരുന്നുകളുടെ…

Read More

വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി

ന്യൂഡൽഹി: വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരന്യൂ ഡൽഹി ജന്ദർ മന്ദറിൽ മുസ്‌ലിം യൂത്ത് ലീഗ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി. മുസ്‌ലിം ലീഗ് ദേശീ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ബിഹാറിൽ നടത്തിയ എസ്‌ഐആർ രാജ്യവ്യാപകമാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്…

Read More

എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയിൽ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിർപ്പുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി എസ്‌ഐആർ തിരക്കിട്ടു നടപ്പാക്കിയത്…

Read More

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി, ആധാർ രേഖയാണ്.

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. 12ാം രേഖയായി ആധാർ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ആധാർ പൗരത്വ രേഖയായി അംഗീകരിക്കാൻ കഴിയില്ല എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല

Read More

യുപിഐ പണമിടപാടുകളുടെ പരിധി ഉയര്‍ത്തി; മാറ്റം സെപ്തംബര്‍ 15 മുതല്‍ 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും.

ന്യൂഡല്‍ഹി | യുപിഐ വഴിയുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ മാറ്റം സെപ്തംബര്‍ 15ന് നിലവില്‍ വരും.നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന…

Read More

തിഹാര്‍ ജയിലില്‍ കഴിയുന്ന  ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട്.

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന  ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട് തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാര്‍ട്ടി (എഐപി) വക്താവ് പറഞ്ഞു. കശ്മീരി തടവുകാരുടെ സെല്ലുകളില്‍ മനപ്പൂര്‍വ്വം ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍പ്പിച്ചുകൊണ്ട് തിഹാര്‍ ജയിലധികൃതര്‍ അക്രമത്തിന് വഴിയൊരുക്കുന്നുവെന്ന് എഐപി ആരോപിച്ചു. അത്ഭുതകരമായിട്ടാണ് റാഷിദ് രക്ഷപ്പെട്ടതെന്നും എഐപി പറഞ്ഞു. എച്ച്‌ഐവി ബാധിതരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ഇവര്‍. മനപ്പൂര്‍വ്വം കശ്മീരി തടവുകാര്‍ക്കൊപ്പം ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. തിഹാര്‍ ജയിലിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങള്‍ കഴിഞ്ഞ…

Read More

ക്രൂരമായസ്ത്രീധന പീഡനം; യു.പിയിൽ മേൽക്കൂരയിൽ നിന്ന് ചാടാൻ പ്രേരിപ്പിച്ച് ഭർത്താവ് . ഒന്നാം നിലയിൽ നിന്ന് ചാടുന്ന രംഗം നോക്കി നിൽക്കുന്ന ഭർതൃവീട്ടുകാർ.

അലിഗഢ്: ക്രൂരമായസ്ത്രീധന പീഢനം തുടരുന്നു.ഭർതൃ വീട്ടുകാരുടെ സ്ത്രീധന പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ചാടിയ സ്ത്രീ ഗുരുതരമായി പരിക്കേറ്റ നിലത്ത് കിടന്നിട്ടും, കുട്ടികളുടെ മുന്നിൽ വെച്ച് ഒരാൾ അവളെ മർദ്ദിക്കുന്നത് കാണാംയുപിയിലെ അലിഗഢിൽ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ അർച്ചന ഒന്നാം നിലയിൽ നിന്ന് ചാടി.   ആറ് വർഷം മുമ്പാണ് അർച്ചന എന്ന യുവതി സോനുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ശേഷം ഏകദേശം 10 ലക്ഷം…

Read More

ഡ്രൈവർ മദ്യലഹരിയിൽ; എസ്‌യുവി ഗണേശോത്സവത്തിനിടയിലേക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, 22 പേർക്ക് പരിക്ക്

റായ്പുര്‍: (10visionnews.com)ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 22 പേര്‍ക്ക് പരിക്കേറ്റു. വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. ജാഷ്പൂർ ജില്ലയിൽ ബഗിച്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് ഗണേശോത്സവത്തിനിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി…

Read More

തെരഞെടുപ്പ് മുന്നിൽ കണ്ട് പൗരത്വ നിയ ഭേദഗതി,2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര വിഭാ​ഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം.

ന്യൂഡൽഹി:2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ മുസ് ലിം ഇതര വിഭാ​ഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം.പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് വരുത്തിയാണ് കേന്ദ്ര നടപടി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബർ 31 മുമ്പ് രാജ്യത്തെത്തിയ രേഖകളില്ലാത്ത മുസ് ലിം ഇതര മതക്കാർക്കായിരുന്നു നേരത്തേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. പശ്ചിമ ബം​ഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് കേന്ദ്രനീക്കം.

Read More

ഉത്തര്‍പ്രദേശ് പോലീസിന്റെ വിവാദ സ്‌ക്വാഡായ ആന്റി-റോമിയോ സ്‌ക്വാഡ് സജീവമാക്കാന്‍ ഒരുങ്ങി യോഗി .

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിന്റെ വിവാദ സ്‌ക്വാഡായ ആന്റി-റോമിയോ സ്‌ക്വാഡ് സജീവമാക്കാന്‍ ഒരുങ്ങ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കുമെന്ന് യോഗി പറഞ്ഞു. ‘സ്ത്രീകളുടെയും നമ്മുടെ പെണ്‍കുട്ടികളുടെയും സുരക്ഷ സര്‍ക്കാരിന് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ പോലീസിലെ ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കണം’, യോഗി പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2017ല്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റ സമയത്താണ് ആന്റി-റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ യു.പി പോലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ചത്….

Read More