ഇറാനിലെ ഊർജ്ജ നിലയങ്ങൾ അക്രമിക്കുമെന്ന ട്രംമ്പിൻ്റെ ഭീഷണി ; നിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർത്ത് നേരിടുമെന്ന് ഇറാൻ.
ടെഹ്‌റാൻ :ഇറാനിലെ ഊർജ്ജ നിലയങ്ങൾ അക്രമിക്കുമെന്ന
അമേരിക്കൻ പ്രസിഡണ്ട് ട്രംമ്പിൻ്റെ
ഭീഷണി ക്കിടയിൽ നിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർത്ത് നേരിടുമെന്ന് ഇറാൻ
പൊതു അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെ അപലപിച്ച ഇറാനിയൻ ഭരണകൂടം യുവാക്കൾ ഉൾപ്പെടെയുള്ള സിവിലിയന്മാരോട് രാജ്യത്തെ പവർ പ്ലാന്റുകൾക്ക് ചുറ്റും മനുഷ്യചങ്ങല വലയങ്ങൾ സൃഷ്ടിക്കാൻ അഭ്യർത്ഥിച്ചു
സ്റ്റേറ്റ് ടെലിവിഷനിൽ നിന്നുള്ള ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതാണ് ഇത് ഇറാന്റെ യുവജന-കായിക ഉപമന്ത്രി അലിറേസ റഹിമി
യാണ് ഇത് പങ്കു വെച്ചത് .
പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് ഒരു യുദ്ധക്കുറ്റമാണെന്ന് പറയാൻ ഞങ്ങൾ കൈകോർക്കും,
റാഹിമി പറഞ്ഞു.
യുവാക്കൾ, കായികതാരങ്ങൾ, വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ” എന്നിവരെ പ്രകടനത്തിൽ പങ്കെടുക്കാൻ
അദ്ദേഹം ക്ഷണിച്ചു
മനുഷ്യചങ്ങല എന്ന ആശയം സർവകലാശാല വിദ്യാർത്ഥികൾ, യുവ കലാകാരന്മാർ, വിവിധ യുവജന സംഘടനകൾ എന്നിവർ നിർദ്ദേശിച്ചതാണെന്ന്” മിസ്റ്റർ റഹിമി അവകാശപ്പെട്ടു.
ഈ പ്രതീകാത്മക പ്രവൃത്തിയെ ‘ശോഭനമായ ഭാവിക്കായുള്ള ഇറാനിയൻ യുവാക്കളുടെ മനുഷ്യച്ചങ്ങല’ എന്നാണ് റാഹിമി വിശേഷിപ്പിച്ചത്

