കുന്ദമംഗലം; നാലാമൂഴത്തിന് റഹീം തിരിച്ചു പിടിക്കാൻ മാഷ്. ഒപ്പത്തിനൊപ്പം മുന്നേറ്റം .
കുന്ദമംലം:മൂന്നാമങ്കം പൂർത്തിയാക്കി നാലാമൂഴത്തിന് ആവേശം തീർത്ത് പ്രചരണ രംഗത്ത് കുതിക്കുന്ന ഇടതു സ്ഥാനാർഥി പി.ടി എ റഹീമും മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തമായ ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന എം.എ റസാഖ് മാസ്റ്ററും അവസാന പോരിൽ കുന്ദമംഗലം മണ്ഡലത്തിൽ ഒപ്പത്തിനൊപ്പമാണ്


പ്രചരണമാക്കിയാണ്
യു.ഡി എഫ് മുന്നേറുന്നത്.
എന്നാൽ കുന്ദമംഗലം ഒളവണ്ണ പഞ്ചായത്തുകളിലെ വോട്ടിംഗ് പാറ്റേണിൽ വരുന്ന മാറ്റമാണ് വിജയം നിശ്ചയിക്കുക. ഒളവണ്ണയിൽ എൽ ഡി എഫ് ലീഡ് കുറക്കാനും
കുന്ദമംഗലം 4000 ത്തിന് മുകളിലുള്ള വോട്ട് ലീഡും മാവൂർ , പെരുവയൽ , പെരുമണ്ണ പഞ്ചായത്തിൽ നേരിയ ലീഡും ലഭിച്ചാൽ മാത്രമേ റസാഖ് മാസ്റ്റർക്ക് വിജയം ഉറപ്പാക്കാൻ കഴിയൂ.
എന്നാൽ ഇടതുപക്ഷത്തിൻ്റെ ലീഡ് ഒളവണ്ണയിൽ വർധിക്കുകയും
കുന്ദമംഗലത്ത് യു.ഡി. എഫ് ലീഡ് കുറയുകയും മറ്റിടങ്ങളിൽ നേരിയ ലീഡും ലഭിച്ചാൽ ഇടതു പക്ഷം വിജയം പ്രതീക്ഷിക്കുന്നുണ്ട്. I
റഹീമിൻ്റെ ജനസമ്മിതിക്ക് കോട്ടം തട്ടിയിട്ടില്ലന്നാണ് നാലാംതവണയും മത്സരിക്കാൻ കാരണമായി എൽ ഡി.എഫ് പറയുന്നത്. മുസ്ലിം ലീഗിൻ്റെ സ്ഥാനാർഥി 10 വർഷത്തിന് ഷമാണ് ഇവിടെ മത്സരിക്കുന്നത് തുടക്കത്തിൽ പ്രവർത്തനം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് മബലം പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് യു.ഡി എഫ്.
2011 ന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് ശരാശരി 43.63 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്റെ ശരാശരി വോട്ട് വിഹിതം 39.03 ശതമാനമായി മാത്രമാണ് രേഖപ്പെടുത്തിയത്.
2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പാർട്ടി ചിഹ്നത്തിൽ മത്സരിച്ചപ്പോഴും യുഡിഎഫ് വോട്ട് ശതമാനം 36.71 ആയി കുറഞ്ഞിരുന്നു. കോഴിക്കോട് ജില്ലയിൽ ബിജെപിക്ക് പരമ്പരാഗതമായി കൂടുതൽ വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്നമംഗലം. 2016 ൽ ബിജെപി ഏറ്റവും ഉയർന്ന 18.13 ശതമാനം വോട്ട് നേടിയപ്പോൾ 2021 ൽ അത് 14.28 ശതമാനമായി കുറഞ്ഞു.
പി.ടി എ റഹീമിൻ്റെ നാലാമൂഴത്തിലുള്ള അസംതൃപ്തിയും
റസാഖ് മാസ്റ്ററുടെ
കുന്ദമംഗലത്ത് ലഭിക്കുന്ന സ്വീകാര്യതയും വോട്ടായാൽ മാത്രമേ മണ്ഡലം തിരിച്ചു പിടിക്കാൻ യു.ഡി എഫ് ന് കഴിയൂ.

