ട്രമ്പിൻ്റെ അന്ത്യ ശാസനവും ഇറാ ൻ്റെ വിജയവും … പാകിസ്ഥാൻ ലോക ശ്രദ്ധയിലേക്ക്.
Special story
ഇറാൻ വെച്ച 10 ഇന നിർദ്ദേശ
ങ്ങളിൽ
വെടിനിർത്തൽ ചർച്ച….
ഹോർ മുസ് കടലിടുക്ക് രണ്ടാഴ്ച മാത്രം തുറക്കും ..
അന്ത്യശാസനം പിൻവലിച്ചു ട്രമ്പ് …
വെടിനിർത്തലിൽ ഇസ്‌റാഈലിൻ്റെ ലബ്‌നോൻ അധിനിവേഷവും വിഷയമാവും….
പാക്കിസ്ഥാന് മധ്യസ്ഥ റോൾ..
ഇന്ത്യക്ക് അവസരം നഷ്‌ടപ്പെട്ടു ….
…………………………..
ഫെബ്രുവരി 28 ന് ഇറാനെ അക്രമിച്ചു തുടങ്ങിയ അമേരിക്കയും ഇസ്‌റാഈലും തുടക്കത്തിൽ തന്നെ ചിനാബ് സ്‌കൂളിൽ ബോംബിട്ടു 178 ലധികം നിരപരാധികളായ പെൺകുട്ടി
കളെയും അധ്യാപകരെയും കൊലപ്പെടുത്തിയാണ് ഇറാനെ കീഴ്പ്പെടുത്താൻ നോക്കിയത്.
യുദധ കുറ്റവാളിയായ ട്രമ്പിന് ആക്രമണത്തിന് ബേസ് ഒരുക്കിയ
ബഹറൈനും യു.എ. ഇയും അടക്കമുള്ള രാജ്യങ്ങൾക്ക് ഇതിന് തക്ക തിരിച്ചടി നൽകിയതും ടെൽ അവീവ്ൽ കനത്ത ആക്രമണം നടത്തിയതും ട്രമ്പിന് കനത്ത പ്രഹരമായിരുന്നു .

മാത്രമല്ല 10 ലേറെ യു.എസ്. ഫൈറ്റർ ജെറ്റുകൾ യുദ്ധത്തിൽ അവർക്ക് നഷ്ടമായി.
ഇറാൻ പരമോന്നത നേതാവിനെ അടക്കം വധിച്ചു യുദ്ധം ജയിക്കാനും ഭരണ മാറ്റം വരുത്താനും കഴിയുമെന്ന ട്രമ്പിൻ്റെവ്യാമോഹത്തെ തകർക്കാൻ ശക്തമായ തിരിച്ചടിയിലൂടെ ഇറാന് കഴിഞ്ഞു.
അവസാനം ഇറാൻ്റെ നട്ടെല്ലായ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയെ ഇറാൻ ജനതയെ അണിനിരത്തിയാണ് അവർ നേരിട്ടത്.
ട്രെമ്പിന് ബോംബിടേണ്ടി വന്നാൽ വലിയ ഒരു ജനതയെ കൊന്നൊടി
ക്കി മാത്രമേ കഴിയുള്ളൂ എന്ന ഒരു സാഹചര്യം ഉണ്ടായി .
ക്രൂഡ് ഓയലിൻ്റെ വില കുതി ച്ചുയർന്നു. അവസാന അന്ത്യശാസനം എന്നത് പോലും ഇറാനെ മുട്ടു കുത്തിക്കാൻ കഴിഞ്ഞില്ലന്ന് മാത്രമല്ല പാകിസ്ഥാൻ നേരത്തെ നൽകിയ ട്രമ്പിൻ്റെ നിർദ്ദേശങ്ങൾ ഇറാൻ തള്ളുകയും വെടി നിർത്തലിന് ഇല്ല എന്ന് അറിയിക്കുകയും ചെയ്തു.
ഇതിനിടയിൽ വിറച്ചു പോയ അറബ് രാജ്യങ്ങളുടെ സമ്മർദ്ദവും ട്രമ്പിന് മുകളിൽ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ.
ഹോർ മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധത്തിന് താത്കാലിക വിരാമം എന്ന സനധിയിലേക്കും ലബനാണിലെ ഇസ്‌റാഈൽ അധിനിവേഷം വിഷയമാക്കിയതും ഇറാൻ്റെ വിജയമാണ്.
മോദി ഇസ്‌റാഈലിൽ പോയി നെതന്യാഹു സഹോദരനാണ് എന്ന് കെട്ടിപ്പിടിച്ചു തിരിച്ചു വന്ന്
ദിവസങ്ങൾക്കകമാണ് ഇറാന് നേരെ യു. എസ് ഇസ്‌റാഈൽ സംയുക്തമായി അക്രമണം നടത്തിയത്.
എന്നിട്ടും ഇറാൻ ഇന്ത്യയെ സൗഹൃദ രാജ്യമായി കണ്ടു…
ഓയൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് കടത്തിവിട്ടു.
പക്ഷെ മധ്യസ്ഥൻ്റെ റോൾ ഏറ്റെടുത്ത് നേട്ടം കൊയ്തതും ഏഷ്യയിൽ ഒരു ശക്തിയാണെന്ന്
കാണിക്കാനും പാകിസ്ഥാന് സാധിച്ചു.

മോദി യേക്കാൾ ശഹ്ബാസ് ഷരീഫ്
വാർത്തകളിൽ നിറഞ്ഞു നിന്നു.
അതിന് നെതന്യാഹുവിൻ്റെ സഹോദരനാണെന്ന് പറയേണ്ടി വന്നില്ല..
ഹിസ്ബുല്ലയും ഹൂതികളും ചെങ്കടലും യുദ്ധത്തിൻ്റെ ഗതിയിൽ ഒരു നിർണായ ശക്തിയായി എന്നതാണ് മറ്റൊരു കാര്യം .
Rahman kuttikkattoor

