പോളിങ്ങ് കുതിപ്പ് ; അവസാന കണക്ക് 77.75, കോഴിക്കോട്ടും പാലക്കാട്ടും 80 ശതമാനം, കുന്ദമംഗലത്ത് 80.35
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 77.75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു. പാലക്കാട് ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാർഥി വി.മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് വന്നത്. ചർച്ചയായതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോഴിക്കോട്ട് ആകെയുള്ള 2837 ബൂത്തുകളിൽ 1827 ബൂത്തുകളിലെ പോളിങ് പൂർത്തിയായപ്പോൾ 79.47 ശതമാനമാണ് പോളിങ്. ആകെയുള്ള 2183 ബൂത്തുകളിൽ 1500 എണ്ണത്തിൽ പോളിങ് പൂർത്തിയായപ്പോൾ 76.93 ശതമാനമാണ് പോളിങ്.
വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് നാലു മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കടന്നു. കുന്നത്തുനാട് 81.99 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. ചിറ്റൂര്‍-81, കുന്നമംഗലം-80.35, അരൂര്‍- 80 ശതമാനമാണ് പോളിങ്

