കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു
വേങ്ങര: കുമരകത്ത് വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. വേങ്ങര കാപ്പിൽ വീട്ടിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (9) ആണ് മരിച്ചത്. കുമരകം പാരഡൈസ് റിസോർട്ടിലാണ് സംഭവം.
29 പേരടങ്ങുന്ന ടൂറിസ്റ്റ് സംഘത്തിൽ നബാനും മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിരുന്നു. സംഘത്തിലെ 10 പേരാണ് സ്വിമ്മിങ് പൂളിൽ ഇറങ്ങിയത്. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നും ഇത് ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

