വിനോദ സഞ്ചാരത്തിനായി ഊട്ടിയിലേക്ക് പോവുകയാ യിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു.

ഗുണ്ടൽപ്പെട്ട് : വിനോദസഞ്ചാരത്തിനായി ഊട്ടിയിലേക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് സിദാൻ (കുട്ടി) എന്നിവരാണ് മരിച്ചത്.

കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന വലിയ ലോറിയുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.

മുനീറും മുനീറയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
“ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്.”
അപകടത്തെത്തുടർന്ന് ഗുണ്ടൽപേട്ട് പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *