ലൈംഗികാതിക്രമം ചെറുക്കുന്ന തിനിടെ ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മര്‍ദനത്തിനിരയായ തൃശൂര്‍ സ്വദേശിനി സുനിത മരിച്ചു.

തൃശൂർ :ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മര്‍ദനത്തിനിരയായ തൃശൂര്‍ സ്വദേശിനി സുനിത(47) മരിച്ചു തൃശൂര്‍ വാടാനപ്പള്ളി സ്വദേശിനിയായ സുനിത, ബംഗളൂരുവിലെ സുലിബെലെയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഈ മാസം മൂന്നിനാണ് സംഭവം. ബംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന ദീപക് കൃഷ്ണന്‍ എന്ന മലയാളി യുവാവാണ് സുനിതയെ ക്രൂരമായി മര്‍ദിച്ചത്. ഷെല്‍ട്ടര്‍ ഹോമിലെ ജോലിക്കായി മറ്റ് രണ്ട് യുവതികള്‍ക്കൊപ്പമാണ് സുനിത ബംഗളൂരുവിലെത്തിയത്. ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരനായ ദീപക് കൃഷ്ണന്‍ സുനിതയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് സുനിത ശക്തമായി തടഞ്ഞതോടെ പ്രകോപിതനായ ഇയാള്‍ അവരെ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റ സുനിത അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ സുനിതയുടെ ബന്ധുക്കളുടെ പരാതി പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *