ചരിത്രത്തിലാദ്യമായി ഭരണപക്ഷത്ത് മുസ്‌ലിം എംഎൽഎമാരില്ലാതെ പശ്ചിമ ബംഗാൾ
- കൊൽക്കത്ത:27ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യകണക്കാക്കപ്പെടുന്ന ബംഗാളിൽ തെരഞ്ഞെടുപ്പ് വിജയിച്ച് എൻഡിഎ അധികാരത്തിൽ വരുമ്പോൾ ഒറ്റ മുസ്‌ലിം എംഎൽഎ പോലും ഭരണപക്ഷത്തില്ല എന്നത് ചർച്ചയാവുന്നു. ബിജെപി അധ്യക്ഷൻ സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയാണ് മറ്റു സമുദായങ്ങൾക്ക് പ്രസംഗത്തിൽ നന്ദി പറഞ്ഞത്. മുസ്‌ലിംകൾ മമതയ്ക്ക് വോട്ടു ചെയ്‌തവരാണ് എന്നായിരുന്നു സുവേന്ദുവിന്റെ ന്യായീകരണം .
സ്വന്തത്രത്തിന് ശേഷം ഇന്ത്യയിൽ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ വളരെ പിന്നാക്കം നിന്ന വിഭാഗമാണ് ബംഗാളിലെ മുസ്‌ലിം സമുദായം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അടക്കം ബംഗാളിലെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. തൃണമൂൽ കോൺഗ്രേസ് അധികാരത്തിലേറി 15 വർഷം പിന്നിടുമ്പോൾ താരതമ്യേന മെച്ചപ്പെട്ട പ്രതിനിധ്യം ലഭിച്ചിരുന്നെങ്കിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിച്ചിരുന്നില്ല എന്ന വിമർശനം നിലനിന്നിരുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ 34 പേർ മുസ്‌ലിം സമുദായത്തിൽ ണ് ഇന്നാണ് . കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും സിപിഎമ്മിന്റെ ഒരു എംഎൽഎയും മുസ്‌ലിംകളാണ് . ഹുമയൂൺ കബീർ രൂപീകരിച്ച AJUP യിൽ നിന്ന് രണ്ട മുസ്‌ലിം എംഎൽഎ മാർ ഉണ്ടായപ്പോൾ ഇന്ത്യൻ സെക്കുലർഫ്രണ്ടിനെ പ്രതിനിധീകരിച്ച് പാർട്ടി നേതാവായ നൗഷാദ് സിദ്ദീഖി നിയമസഭയിലെത്തി.

