കുഴൽ നാടൻ പറഞ്ഞു കുടുങ്ങി : ലിഗിനെ വിമർശിച്ചിട്ടില്ല, അനുനയശ്രമവുമായി മാത്യു കുഴൽനാടൻ.

കൊച്ചി:യൂത്ത് ലീഗ് പ്രതിഷേധത്തിന് പിന്നാലെ അനുനയശ്രമവുമായി മാത്യു കുഴൽനാടൻ.ലീഗ് നേതാക്കളെ കുഴൽനാടൻ ബന്ധപ്പെട്ടു. ലീഗിനെ വിമർശിച്ചിട്ടില്ലെന്നും, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കുഴൽ നാടന്റെ വിശദീകരണം.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെടേണ്ടതില്ലെന്നും, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ആണെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ പ്രസ്താവന. രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതാണ് യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന് കാരണം. പിന്നാലെ കുഴൽനാടൻ്റെ കോലം കത്തിച്ചും ഫ്ലക്സ്ബോര്‍ഡ് ഉയര്‍ത്തിയും യൂത്ത്ലീഗ് പ്രതിഷേധിച്ചു.

 

കണ്ണൂര്‍ ഇരിക്കൂറിലാണ് മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിത്. ഫ്ലക്സിൽ മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്നും പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നമായിരുന്നു വാചകങ്ങള്‍. മൂവാറ്റുപുഴയിലാണ് മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയും ഫ്ലക്സ് കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധിച്ചത്.
ഫ്ലക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ പി.കെ കുഞ്ഞാിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടേയും വി.ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *