റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പോലീസ് കോൺസ്റ്റ ബിളിനെ നാട്ടുകാർ തല്ലിക്കൊന്നു

ദുവനേശ്വർ:റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ തല്ലിക്കൊന്ന. വ്യാഴാഴ്ച ബലിയന്ത പോലീസ് സ്റ്റേഷൻ പരിധിയിലെ രാമചന്ദ്രപുർ ബാരേജിന് സമീപമാണ് സംഭവം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം, രാവിലെ പത്ത് മണിയോടെ ബെണുപുർ സ്വദേശികളായ രണ്ട് യുവതികൾ സ്കൂട്ടറി അപകടത്തിൽപ്പെടുകയും ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പരിക്കേറ്റ യുവതിയെ സഹായിക്കുന്നതിന് പകരം പരസ്യമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ പ്രതികൾ ആക്രമിക്കാനും ശ്രമിച്ചു.
ഇതോടെ പ്രകോപിതരായ നാട്ടുകാർ സംഘടിക്കുകയും രണ്ട് യുവാക്കളെയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കട്ടക്ക് റെയിൽവേ പോലീസിലെ കോൺസ്റ്റബിളായ സൗമ്യരഞ്ജൻ സ്വൈൻജിം ഉടമയായ ഓം പ്രകാശ് മൊഹന്തി എന്നിവരാണ് മർദ്ദനത്തിനിരയായത്. കോൺസ്റ്റ് ബിൾ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *