ബുൾഡോസർ രാജിൽ കുപ്രസിദധി നേടിയബി.ജെ.പി സംഘ് പരിവാർ ഗുണ്ടകൾ എം.എൽ എ യുടെ നേതൃത്വത്തിൽ മദ്രസ തകർത്തു

ന്യൂഡെൽഹി:ബുൾഡോസർ രാജിൽ കുപ്രസിദധി നേടിയബി.ജെ.പി സംഘ് പരിവാർ ഗുണ്ടകൾ എം.എൽ എ യുടെ നേതൃത്വത്തിൽ നേരിട്ട് എത്തി മത സ്ഥാപനം അടിച്ചു തകർത്തു.
ഡൽഹിയിലെ ഷാക്കൂർ ബസ്തി മണ്ഡലത്തിലെ പിതംപുരയിൽ നിർമ്മാണത്തിലിരുന്ന മദ്രസയാണ് ബി.ജെ.പി എം.എൽ.എ കർണൈൽ സിങ്ങിന്റെ നേതൃത്വത്തിൽ തകർത്തത്. വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ സംഘം ക്രൂരമായ രീതിയിലാണ് കെട്ടിടം അടിച്ചുതകർത്തത്.

അനധികൃത നിർമ്മാണം എന്നാരോപിച്ചായിരുന്നു എം.എൽ.എയുടെയും അനുയായികളുടെയും അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എം.എൽ.എ നേരിട്ട് പാരയും മൺവെട്ടിയും ഉപയോഗിച്ച് കെട്ടിടത്തിന്റെ ഇഷ്ടികകൾ ഇളക്കി മാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കെട്ടിടം തകർക്കുമ്പോൾ കൂടെയുള്ളവർ പ്രകോപനപരമായ മത മുദ്രാവാക്യങ്ങൾ വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട മിനിമം മര്യാദകൾ ലംഘിച്ചുകൊണ്ടാണ് കർണൈൽ സിങ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഇതാദ്യമായല്ല കർണൈൽ സിങ് വിവാദങ്ങളിൽ അകപ്പെടുന്നത്. നേരത്തെയും നിരവധി തവണ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ചരിത്രമുള്ള ഇയാൾ, മതപരമായ വേർതിരിവ് സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്ന വ്യക്തിയാണെന്ന ആക്ഷേപം ശക്തമാണ്.
കോടതി ഉത്തരവുണ്ടെന്ന ദുർബലമായ വാദം ഉയർത്തിയാണ് ഇയാൾ മദ്രസ തകർത്തതെങ്കിലും, നിയമപരമായ നടപടികൾ പാലിക്കാതെ സ്വന്തം നിലയിൽ കെട്ടിടം പൊളിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണകൂട സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ബി.ജെ.പി നേതാക്കൾ നിയമം കൈയ്യിലെടുക്കുന്നത് ഡൽഹിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിമാറിയിരിക്കുകയാണ്

ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിന് നേരെ നടന്ന ഈ കടന്നുകയറ്റം ഡൽഹിയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. എം.എൽ.എയ്‌ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *