ലോകകപ്പി നെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കി ല്ലെന്ന് അമേരിക്ക; ഇറാൻ ടീമിനെ സ്വീകരിക്കാൻ തയ്യാറെന്ന് മെക്സിക്കോ.

വാഷിംഗ്ടൺ:അമേരിക്കയിൽ വെച്ച് നടക്കുന്ന ലോക കപ്പ് 2026 ന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പശ്‌ചിമേഷ്യൻ സംഘർഷം കളിയിലും കാര്യമാവുന്നു.
ലോകകപ്പിനെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കില്ലെന്ന് അമേരിക്ക.
എന്നാൽ
ഇറാൻ ടീമിനെ സ്വീകരിക്കാൻ മെക്സിക്ക തയ്യാറാണെന്ന്
മെക്സിക്കൻ പ്രെസിഡന്റ് ക്‌ളോഡിയ ഷെയ്‌ൻബോം
പറഞ്ഞു.

ഷെയ്ൻ ബോ
ഇറാൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല

ഇറാൻ ടീമിന് താമസസൗകര്യം ഒരുക്കാൻ തയ്യാറല്ലെന്ന അമേരിക്കൻ നിലപാടിന് പിന്നാലെയാണ് മെക്‌സിക്കോ ഇറാൻ ടീമിനെ സ്വീകരിക്കാൻ തയ്യാറായത്. അമേരിക്ക കൂടാതെ കാനഡ , മെക്‌സിക്കോ അടക്കം മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വമൊരുക്കുന്നത്. ഗ്രൂപ്പ് ജി യിലെ ഇറാന്റെ മൂന്ന് കളികളും അമേരിക്കയിലാണ്
എന്നാൽ ഇറാന് താമസസൗകര്യം നൽകാനാവില്ലെന്ന് അമേരിക്ക നിലപാടെടുത്തതോടെ ഫിഫ മെക്‌സിക്കോയെ സമീപിക്കുകയായിരുന്നു മെക്‌സിക്കോ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്‌തു. ഇറാൻ ടീമിനെ സ്വീകരിക്കാതിരിക്കാൻ തനിക്കൊരു കാരണവുമില്ലെന്ന് ക്‌ളോഡിയ ഷെയ്‌ൻബോം
മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *