ആഘോഷമാക്കിയ അവധി അവസാനിച്ചു. ‘കിഡ് ഗ്ലൗ’ പ്രതി ഞ്ജയുമായി പ്രവേശനോത്സവം ഇന്ന് .

തിരുവനന്തപുരം:
ആഘോഷമാക്കിയ അവധി അവസാനിച്ചു ഇനി അവർ സ്‌കൂളിൻ്റെ കളിമുറ്റങ്ങളിലേക്ക് .
പുതു പ്രവേശനത്തിന് എത്തുന്നവരെ സ്വീകരിക്കാൻ  സ്‌കൂളുകൾ ഒരുങ്ങി.
മധ്യവേനൽ അവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് ഇന്ന സ്കൂളുകൾ തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അധ്യക്ഷത വഹിക്കും.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. പാഠപുസ്തക വിതരണം ഇന്നു പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നലെ വൈകിട്ടുവരെ 95% പുസ്തകവിതരണം നടന്നു. അതേസമയം, പല കേന്ദ്രസിലബസ് സ്കൂളുകളിലും അധ്യയനം ഇന്ന് ആരംഭിക്കില്ല. ഈ ആഴ്ചയിലെതന്നെ മറ്റു ദിവസങ്ങളിലാണ് ആ സ്കൂളുകളിൽ അധ്യയന ആരംഭം.

Leave a Reply

Your email address will not be published. Required fields are marked *