യുദ്ധം നിർത്താനുള്ള ചർച്ചക്കിടയിലും ട്രമ്പിൻ്റെ ഭീഷണി, ഭീഷണി ഗൗനിക്കുന്നില്ലന്ന് ഇറാൻ . ചർച്ചയിൽ പുരോഗ തിയെന്ന് മധ്യസ്ഥർ
ബേണ്‍: യുദ്ധം നിർത്താനുള്ള ചർച്ചക്കിടയിലും ട്രമ്പിൻ്റെ ഭീഷണി
ഭീഷണി ഗൗനിക്കുന്നില്ലന്ന് ഇറാ
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാറിന്റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചകള്‍ സ്വിറ്റ്സർലന്റില്‍
നടക്കുന്നതിനിടയിലാണ് ഇറാൻ നേതാക്കൾ തിരിച്ചു പോവില്ലന്ന് ട്രമ്പ് ഭീഷണിപ്പെടുത്തിയത്
ഇതിനിടയിൽ ചർച്ച വിജയകരമായി സമാപിച്ച ന്ന് മധ്യസ്ഥ രാഷ്ട്രങ്ങൾ പറഞ്ഞു
പാക്, ഖത്തർ സംഘങ്ങളുടെ മധ്യസ്ഥതയില്‍ ആയിരുന്നു ചർച്ച. വലിയ പുരോഗതിയാണുള്ളതെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അറിയിച്ചു.ചര്‍ച്ചയുടെ ആദ്യ ദിവസം തന്നെ യുഎസും ഇറാനും പ്രോത്സാഹജനകമായ പുരോഗതി കൈവരിച്ചതായി മധ്യസ്ഥരായ പാകിസ്താനും ഖത്തറും വ്യക്തമാക്കി.
ബനാനിലെ സമഗ്ര വെടിനിർത്തല്‍ ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍ എന്നിവ ചർച്ചയില്‍ പ്രധാന വിഷയങ്ങളായി. ഹോർമുസ് അടച്ചിട്ടാല്‍ ഇറാന് വേണ്ടി ചർച്ചക്ക് എത്തിയ നേതാക്കള്‍ മടങ്ങി പോകില്ലെന്ന് ട്രംപ് ഭീഷണി മുഴക്കിയത്
കരാറില്‍ എത്തിയില്ലെങ്കില്‍ ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക ഫീസ് ഏർപ്പെടുത്തുകയും 20 ശതമാനം എണ്ണ നേടുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപന പ്രസ്താവനകള്‍ ഗൗനിക്കുന്നില്ലെന്നായിരുന്നു ഇറാന്റെ മറുപടി. കഴിഞ്ഞ ആഴ്ച ഇരുപക്ഷവും ഒപ്പുവെച്ച മെമ്മോറാണ്ടത്തിലെ പരസ്പരം ആക്രമിക്കില്ലെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഈ ഭീഷണികള്‍ വന്നതെന്നും ചൂണ്ടിക്കാട്ടി.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരെ ലെബനാനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടിയെത്തുടർന്ന്, ചർച്ചകള്‍ക്ക് തൊട്ടുമുമ്പ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി തെഹ്റാൻ വ്യക്തമാക്കിയിരുന്നു. ലെബനാൻ ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും പോരാട്ടം അവസാനിപ്പിക്കുക എന്നതാണ് ഇടക്കാല കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്. ചർച്ചകള്‍ ആദ്യം ആ വിഷയം പരിഹരിക്കണമെന്ന് ഇറാൻ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ”60 ദിവസത്തെ വെടിനിർത്തല്‍ കാലയളവില്‍ ഹോർമുസ് കടലിടുക്കില്‍ ടോള്‍ ഉണ്ടായിരിക്കില്ല. 60 ദിവസത്തെ കാലാവധി കഴിഞ്ഞതിന് ശേഷവും ടോള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഈ കരാർ പൂർത്തിയാക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, മധ്യേഷ്യൻ രാജ്യങ്ങള്‍ക്ക് സംരക്ഷണത്തിനായി നല്കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി, കഴിഞ്ഞതും ഇപ്പോഴുള്ളതും ഭാവിയിലുള്ളതുമായ ചെലവുകള്‍ക്കായി യുഎസിന് ടോള്‍ ഈടാക്കാം’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്റെ ആണവ ചർച്ചകള്‍ ആരംഭിക്കുന്നതിനുള്ള പ്രധാന നിബന്ധനയായ, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങള്‍ നീക്കുന്നതിനുള്ള യു.എസ് ഇളവുകളെക്കുറിച്ചുള്ള ഒരു കരട് കരാറില്‍ ഇരുപക്ഷവും എത്തിയതായി ഇറാൻ അധികൃതർ അറിയിച്ചു. ഇതോടൊപ്പം വിദേശ രാജ്യങ്ങളില്‍ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികള്‍ ലഭ്യമാക്കുന്ന കാര്യത്തിലും പുരോഗതിയുണ്ടായിട്ടുണ്ട്.

