AI girlfriend

കോടഞ്ചേരി പതങ്കയം പുഴയിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ രക്ഷപെട്ടു, വയനാട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ബംഗളൂരുവിൽ നിന്നും എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലെ മൂന്ന് പേരാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേർ അത്ഭുതകരമായി രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ പുഴയിൽ തുടരുകയാണ്.

ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്നും പതങ്കയം സന്ദർശിക്കാനെത്തിയതായിരുന്നു ടൂറിസ്റ്റ് സംഘം. പുഴയിൽ ഇറങ്ങിയതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് വൻതോതിലുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. കാണാതായ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *