AI girlfriend

മട്ടന്നൂരിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു.

കണ്ണൂർ:കണ്ണൂർ മട്ടന്നൂരിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു ഇരിട്ടി താലൂക്കിലെ കോളാരി സ്വദേശി വിനോദ് (52)​, മകൻ വൈഷ്ണവ് (25)​ എന്നിവരാണ് മരിച്ചത്. കൂരൻമുക്കിൽ ഇന്നുരാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്.

ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്ന് വന്ന വിനോദും മകനും സ‍ഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ​ ഇടിക്കുകയായിരുന്നു.ശക്തമായ ഇടിയിൽ വിനോദും വൈഷ്ണവും ബസിന്റെ ചക്രത്തിനടിയിൽപ്പെട്ടുപോയി. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *