AI girlfriend

“എനിക്കിങ്ങനെ കരയാൻ വയ്യെടോ… എനിക്ക് വയ്യ എല്ലാവരും.. കണ്ണൂർ പൊയ്ത്തും കടവിലെ സ്വന്തം വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മ ഹത്യ കുറിപ്പ് പുറത്ത് .

കണ്ണൂർ : കണ്ണൂർ പൊയ്ത്തും കടവിലെ സ്വന്തം വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മ ഹത്യ കുറിപ്പ് പുറത്ത
ഭർത്താവിൻ്റെ ലഹരി ഉപയോഗത്തിനെ എതിർത്തതിലുള്ള പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറഞ്ഞു.
കണ്ണൂർ പൊയിത്തുംകടവിൽ വിവാഹം കഴിഞ്ഞ് കേവലം എട്ടുമാസം മാത്രം തികയുമ്പോൾ 20 വയസ്സുകാരിയായ ഫാത്തിമത്തുൽ ഹിസയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്
ഭർത്താവ് കണ്ണൂർ കൊടുക്കിമൊട്ട സ്വദേശിയായ ഹാസിഫിന്റെ ഭീഷണിയും പീഡനവും ലഹരി ഉപയോഗം എതിർത്തതുമാണ് പെൺകുട്ടിയുടെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ ദാരുണ സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും വിങ്ങിപ്പൊട്ടിക്കൊണ്ട് അയച്ച ശബ്ദസന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

​തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മനസ്സ് തകർന്ന് വിങ്ങിപ്പൊട്ടിക്കൊണ്ടാണ് പെൺകുട്ടി തന്റെ സങ്കടങ്ങൾ വോയ്‌സ് മെസ്സേജിലൂടെ പങ്കുവെച്ചത്: “എനിക്കിങ്ങനെ കരയാൻ വയ്യെടോ… എനിക്ക് വയ്യ എല്ലാവരും… ശ്വാസം മുട്ടുന്നടോ… അതുകൊണ്ട്… എനിക്ക് കഴിയുന്നില്ല… എല്ലാവരും എന്റെ പുറകെ നിൽക്കുകയാണ്… എനിക്കിങ്ങനെ കുറ്റം മാത്രം കേട്ടിട്ട് നിൽക്കാൻ കഴിയുന്നില്ല… ഓൻ എന്ത് ചെയ്താലും അതിനൊക്കെ കുറ്റം എനിക്ക്… ഞാൻ സഹിച്ച് ഓരോന്ന് ചെയ്യുന്നത് ഒന്നുമില്ല… എനിക്ക് തീരെ ഇഷ്ടമില്ല ചെയ്യാൻ… എനിക്കിനി നോക്കണം… ഞാൻ മരിച്ചുവെന്ന് ഉപ്പ അറിയൂല്ലേ കുറച്ച്… ഓനിക്ക് സന്തോഷമായിരിക്കും… പക്ഷേ എന്റെ ഉപ്പയും ഉമ്മയും കരയൂല്ലേ…” പെൺകുട്ടി തന്റെ സങ്കടം തുടർന്നു: “…ഞാൻ പോയിക്കഴിഞ്ഞാൽ നീ എന്റെ ഉപ്പാനോട് തെല്ല് പറഞ്ഞു കൊടുക്കണതാണ്… ഓൻ അങ്ങനെ നല്ലവനായിട്ട് ജീവിക്കണ്ടതാണ്… അത് എനിക്ക്… എനിക്ക് പൊറുക്കാൻ കഴിയില്ല… ഓൻ അങ്ങനെ സുഖിക്കണ്ടതാണ്… എന്നെ ഇല്ലാതാക്കിയിട്ട് ഓൻ സുഖിക്കണ്ടതാണ്… ഓരോന്ന് പറഞ്ഞ് കുഴപ്പിച്ചു… ചീത്ത വിളിച്ചിട്ട് ഇങ്ങനെ… ഇങ്ങനെ നിൽക്കാൻ എനിക്ക് കഴിയുന്നില്ല… നീ… നീ എന്തായാലും ചെയ്തു തരണം… ഉപ്പാനോട്… ഉപ്പയും ഉമ്മയും എന്നെ വെറുക്കുകയായിരിക്കും… ഓൻ എന്തായാലും എന്നെപ്പറ്റി കുറ്റം പറഞ്ഞ് ഉപ്പാന്റെയും ഉമ്മാന്റെയും മനസ്സിൽ വേറെ എന്നെ വെറുപ്പാക്കും… നീ അങ്ങനെ ചെയ്യാൻ വിടല്ലട്ടോ… എനിക്ക് നിന്നോടാ പറയാൻ കഴിയൂ… നീ… നീ എന്തായാലും ഉപ്പാന്റെ അടുത്ത് പറഞ്ഞു കൊടുക്കണം… എന്റെ റൂമിൽ… രാജിന്റെ ഡ്രസ്സ് ഒക്കെ ഉള്ളതിന്റെ താഴെ… കല്യാണത്തിന്റെ ലെഹംഗ വെച്ചതിന്റെ ഉള്ളിലോട്ട് ആയിട്ട് ഒരു റെഡ് കവറുണ്ട്… അതിൽ രണ്ട് പേപ്പറുണ്ട്… അത് നീ എടുത്തിട്ട് ഉപ്പാക്ക് കൊടുക്കണം… എനിക്ക് തീരെ ഇഷ്ടമില്ല ചെയ്യാൻ… എനിക്കിനി നോക്കണം… ഞാൻ മരിച്ചുവെന്ന് ഉപ്പ അറിയൂല്ലേ കുറച്ച്… ഓനിക്ക് സന്തോഷമായിരിക്കും… പക്ഷേ എന്റെ ഉപ്പയും ഉമ്മായും കരയൂല്ലേ… ഇനി ഉപ്പയും ഉമ്മയും ആയാലും ഓന്റെ വാക്ക് കേട്ടിട്ട് എന്നെ ഇതാക്കിയാലും… ബാക്കിയുള്ളവർക്ക് വേണ്ടി കരയൂല്ലേ… ബാക്കിയുള്ള ആളുകൾക്കും എനിക്ക് ചെയ്യാൻ തോന്നുന്നില്ല… പക്ഷേ എനിക്ക് ചെയ്യാതിരിക്കാനും കഴിയുന്നില്ല… ചെയ്യാതിരുന്നിട്ട് എന്താ ഇനി… ഇനി ആദ്യം തൊട്ടേ ഇങ്ങനെ ഒരു ജീവിതം ജീവിക്കാൻ എനിക്ക് കഴിയൂല്ല…”

​മകൾ ഈ വിഷമങ്ങളൊന്നും കുടുംബത്തോട് നേരിട്ട് പങ്കുവെച്ചിരുന്നില്ലെന്ന് ഉമ്മയും പിതാവും വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി എട്ടിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടർന്ന് ഏപ്രിൽ പതിനൊന്നിന് മകൾ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയപ്പോൾ ഭർത്താവ് അവിടെവെച്ച് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതും അത് എതിർത്തതോടെ ഭർത്താവിൽ നിന്നും കൂട്ടാരിൽ നിന്നും ക്രൂരമായ മർദ്ദനവും പീഡനവും നേരിട്ടതും പെൺകുട്ടി സുഹൃത്തുക്കളോട് ശബ്ദസന്ദേശങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഉപ്പാക്ക് അസുഖമുള്ളതിനാൽ കുടുംബം അറിഞ്ഞ് ബുദ്ധിമുട്ടേണ്ട എന്ന് കരുതിയാണ് പെൺകുട്ടി ഇതെല്ലാം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചത്. ഇതിനുമുമ്പ് മാർച്ച് രണ്ടാം തീയതി ഭർത്താവിന്റെ വീട്ടിൽ വെച്ച് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ആശുപത്രിയിൽ ചികിത്സ തേടിയ ഈ വിവരം ഭർത്താവിന്റെ വീട്ടുകാർ തങ്ങളിൽ നിന്നും മറച്ചുവെക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു.
​സംഭവം നടന്ന ദിവസം രാവിലെയോടെ കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയ ഭർത്താവ് ഹാസിഫ് സ്വന്തം വീട്ടിലേക്കാണ് പോയത്. വൈകുന്നേരം മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് ഇയാൾ കാണാൻ എത്തിയതെന്നും അന്ന് രാത്രി തന്നെ ഇയാൾ വീണ്ടും ഗൾഫിലേക്ക് മുങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതി ഹാസിഫിനെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.

Leave a Reply

Your email address will not be published. Required fields are marked *