AI girlfriend

ആർപ്പോ….ഇർറോ ; അമരത്ത് അരോമ, കന്നിയ ങ്കത്തിൽ പുന്നമട കീഴടക്കി അരോമ ചുണ്ടൻ.

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്‍ കപ്പിൽ മുത്തമിട്ടത്.

നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാ​ഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.

120 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് നടുഭാഗം ചൂണ്ടന് ഒന്നാം സ്ഥാനം നഷ്ടമായത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ നടുഭാഗം രണ്ടാമതും. വീയപുരം മൂന്നാമതും മേൽപ്പാടം നാലാമതുമായാണ് ഫൈനലിൽ ഫിനിഷ് ചെയ്തത്.

ആറ് ഹീറ്റ്‌സുകളിൽ നിന്ന് മികച്ച മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നാല് വള്ളങ്ങളായിരുന്നു ഫൈനലിലെത്തിയത്. ആദ്യ ഹീറ്റ്‌സിൽ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി വീയപുരം ഒന്നാമതെത്തി. നാല് മിനിറ്റ്, 20 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. തലവടി , ശ്രീവിനായകൻ, ആയാപറമ്പ് പാണ്ടി എന്നിവരെയാണ് വീയപുരം പിന്നിലാക്കിയത്.

രണ്ടാം ഹീറ്റ്‌സിൽ ചമ്പക്കുളം ബോട്ട് ക്ലബ് ഒന്നാമതെത്തി. ദിവാൻജി ബോട്ട് ക്ലബ്, നാട്ടകം എഫ്‌സി, വെള്ളം കുളങ്ങര എസ് എച് ബോട്ട് ക്ലബ് എന്നിവരെയാണ് പിന്നിലാക്കിയത്. 5 മിനിറ്റും 06 സെക്കൻഡുമാണ് ചമ്പക്കുളം ഫിനിഷ് ചെയ്യാനെടുത്ത സമയം. പക്ഷെ ചമ്പക്കുളത്തിന് ഫൈനലിലെത്താനായില്ല

Leave a Reply

Your email address will not be published. Required fields are marked *