ഈജിപ്തിൽ മധ്യസ്ഥർ സമർപ്പിച്ച വെടി നിർത്തൽ കരാർ ഹമാസ് അംഗീകരിച്ചു.
ഗസ്സ :ഖത്തർ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിച്ചപ്പോൾ മധ്യസ്ഥർ മുന്നോട്ടുവച്ച
വെടി നിർത്തൽകരാർ ഹമാസ് അംഗീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ-പലസ്തീൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു പരിഹാരമാസ് ഹമാസ് മുന്നോട്ടു വെച്ചത്.
എന്നാൽ 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന മധ്യസ്ഥർ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ചതായി ആധാരിക വക്താവ് അൽ ജസീറയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
60 ദിവസത്തിനുള്ളിൽ, ഇസ്രായേൽ കൈവശം വച്ചിരിക്കുന്ന നിരവധി പലസ്തീൻ തടവുകാരെ തിരികെ നൽകുന്നതിന് പകരമായി ഗാസയിൽ ശേഷിക്കുന്ന ഇസ്രായേലി തടവുകാരിൽ പകുതി പേരെ ഹമാസ് മോചിപ്പിക്കും.
ഇസ്രായേൽ സൈന്യം പ്രദേശത്തേക്ക് മാനുഷിക സഹായങ്ങൾ പ്രവേശിക്കാൻ അനുവദിക്കും.
എന്നാൽ ചർച്ചകളുടെ കഴിഞ്ഞകാല ഗതി വിലയിരുത്തുമ്പോൾ, യുദ്ധം അവസാനിപ്പിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം നടന്നു കൊള്ളണ മെന്നില്ല.
കഴിഞ്ഞ രണ്ട് വർഷമായി, വെടിനിർത്തലിനും ഇസ്രായേലി തടവുകാരെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിച്ചിട്ടുണ്ട്, ഇസ്രായേൽ അവ നിരസിക്കുകയും യുദ്ധം തുടരുകയുമാണുണ്ടായത്.
വെടിനിർത്തലിന്റെ കാലാവധിയാണ് പ്രധാന തടസ്സം. ഹമാസ് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ഗാസയിലെ തങ്ങളുടെ തടവുകാരെ മോചിപ്പിച്ചതിനുശേഷം ഗാസയിൽ ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുകയും ഫലസ്ഥീനികളുടെ കുടിയിറക്കവും അനുവദിക്കുന്ന ഒരു താൽക്കാലിക വെടിനിർത്തലാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്.
ഇതിനിടെ ഗാസ നഗരത്തിലെ സെയ്തൂൺ പരിസരത്തുള്ള ഒരു ഇസ്രായേലി കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി അൽ-ഖുദ്‌സ് ബ്രിഗേഡുകൾ വെളിപ്പെടുത്തി.

ഹമാസിന്റെ ഖസ്സാം ബ്രിഗേഡുകൾ പറഞ്ഞത്, അതേ പ്രദേശത്ത് തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികർക്കും വാഹനങ്ങൾക്കും നേരെ സ്ഫോടകവസ്തുക്കൾ
ഉപയോഗിച്ച് അവ നശിപ്പിക്കുകയും കനത്ത വെടിവയ്പ്പിൽ ഐ.ഡി. എഫ് പട്ടാളക്കാർ മരിച്ചവരെയും പരിക്കേറ്റവരെയും കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങളെയും
ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം നിർബന്ധിതരായെന്നും ഹമാസ് പറഞ്ഞു.ഗസ്സയിലുടനീളം ഇസ്റാഈൽ നടത്തയ ആക്രമണത്തിൽ 20 ഫലസ്ഥീനി കൾ കൊല്ലപ്പെട്ടു.

